മാക്ക
ആറോല പണിയേക്കാളനിയിലെ മാക്ക മറ്റു പണിയസ്ത്രീകെളേപ്പാലെ നാണംകുണുങ്ങിയല്ല. പക്ഷേ അവര്‍ക്കും പുറേമനിന്നുള്ളവരെ കാണുന്നത് തീരെ ഇഷ്ടമല്ല. എല്ലാവേരാടും ദേഷ്യവും പരിഭവവുമാണ്. "എനക്ക് ആരേം കാണണ്ട. കണ്ടിട്ട് എന്താക്കാനാ? ബാക്കീള്ളതും കൂടി കൊണ്ടാവാനോ!' കനത്ത ശബ്ദത്തില്‍ അകത്തെ ഇരുട്ടുമുറിയില്‍ നിന്ന് അവര്‍ മുറുമുറുത്തു. എത്ര നിര്‍ബന്ധിച്ചിട്ടും പുറത്തുവരാനോ എന്നെ അകത്തു കയറ്റാനോ അവര്‍ തയ്യാറായില്ല. കോളനിയിലെ പതിവു മെഡിക്കല്‍ ക്യാമ്പിനായി ചെന്നതായിരുന്നു.
വാളാട്-മാനന്തവാടി റോഡില്‍നിന്ന് മൂന്നു കിേലാമീറ്ററിലധികം ഉള്ളിേലക്ക് ചെല്ലണം ആറോല പണിയ കോളനിയിെലത്താന്‍. ഏതാണ്ട് ഒരുകിേലാമീറ്റര്‍ ദൂരം വീതി കുറഞ്ഞതെങ്കിലും ടാറിട്ട വഴിയുണ്ട് . പിന്നീടങ്ങോട്ട് വഴിക്ക് വീതി കുറഞ്ഞു കുറഞ്ഞു വരുന്നു. കണ്ടും കുഴിയും നിറഞ്ഞ ദുര്‍ഘടമായ വഴിയിലൂെടയുള്ള യാത്ര കഠിനം. വണ്ടിയുടെ അടി ഇടിക്കും. അതിനാല്‍ ഓട്ടോറിക്ഷക്കാര്‍ വിളിച്ചാല്‍ വരാന്‍ മടിക്കും.
കുത്തനെയുള്ള കയറ്റം കയറി തെന്നിത്തെറിച്ച വഴിയിലൂടെ ഞങ്ങള്‍ കോളനിയിലെത്തിയപ്പോള്‍ മുറ്റത്തുണ്ടായിരുന്നവര്‍ ഓടി അകത്തുകയറി. പണിയരുടെ പൊതുസ്വഭാവം! ക്ലിനിക്കിന്റെ സമീപത്തുള്ള അക്ഷയ സെന്ററില്‍ കമ്പ്യൂട്ടര്‍ പഠിക്കാന്‍ പണിയ പെണ്‍കുട്ടികള്‍ വരുമായിരുന്നു. ഒരാള്‍ പ്ലസ് ടു കഴിഞ്ഞവള്‍. മറ്റെയാള്‍ ബി എ രണ്ടു വര്‍ഷം പഠിച്ചവള്‍. അവര്‍ രണ്ടുപേരും ഒപ്പം പഠിക്കുന്ന മറ്റുകുട്ടികളുമായി ഇടപഴകാറില്ല. രണ്ടുമാസത്തെ കഠിനശ്രമം കൊണ്ടാണ് അവരെന്നോട് ഇണങ്ങിയത്. വിദ്യാഭ്യാസമുള്ളവരുടെ സ്ഥിതി പോലും അതാവുേമ്പാള് മറ്റുള്ളവരുെടകാര്യം പറയാനില്ലേല്ലാ.
മരുന്നുകള്‍ പുറെത്തടുത്തു വയ്ക്കുമ്പോള്‍ ഓരോരുത്തരായി പതുക്കെ പുറത്തുവന്നു തുടങ്ങുമെന്ന് മുന്‍ അനുഭവങ്ങളില്‍നിന്ന് പഠിച്ചിരുന്നു. തമ്മില്‍ ഭേദമായി വൃത്തിയുണ്ടെന്നു തോന്നിയ ഒരു കുടിലിന്റെ മുറ്റത്ത് മേശയും കസേരയും നിരത്തി, മരുന്നുകള്‍ മേശപ്പുറത്ത് എടുത്തു വയ്ക്കുന്നതിനിടെ പ്രായം ചെന്ന നമ്പി മൂപ്പനുമായി സംസാരിക്കാന്‍ ശ്രമിച്ചു. മൂപ്പന് തീരെ ചെവി കേള്‍ക്കില്ല. അപ്പോഴേക്കും അവിെടയും ഇവിെടയുമായി ഓരോരുത്തര് പ്രത്യക്ഷെപ്പട്ടു തുടങ്ങി. കുറച്ചുസമയത്തിനുള്ളില്‍ അവരെന്നെ കൂട്ടത്തിലൊരാളായി അംഗീകരിച്ചു. പരിേശാധന നടക്കുമ്പോള്‍ ഒരു കുടിലിനകത്തുനിന്ന് ഉറെക്കയുള്ള ചീത്തവിളികള്‍ കേട്ടിരുന്നു. എന്താ കാര്യെമന്നേന്വഷിച്ചേപ്പാള് ആരോ പറഞ്ഞു :" ഓ, അബടെ ഒരു തള്ളേണ്ട് . അവരിങ്ങനെ എപ്പളും എല്ലാരേം പ്രാകിക്കൊണ്ടിരിക്കും. സാറത് കാര്യാക്കണ്ട.' കുടിലിന്റെ അകത്തുെചന്ന് നോക്കാന്‍ ശ്രമിച്ചെങ്കിലും മറ്റുള്ളവര്‍ നിരുത്സാഹപ്പെടുത്തി.
മൂന്നാമത്തെ സന്ദര്‍ശനത്തിലാണ് അവര്‍ പുറത്തുവന്നത്. പതിവുപോലെ മേശപ്പുറത്ത് മരുന്നുകള്‍ നിരത്തി, ഇരിക്കാന്‍ തുടങ്ങുേമ്പാള്‍ അവരുടെ കുടിലിനു മുന്നില്‍ നിന്ന് കനത്ത ശബ്ദം കേട്ടു: " തേ, അബടെ ഇരിക്കണേനു മുന്നേ എന്നെ ഒന്നു നോക്ക്യേച്ചു പോ സാറേ.'
സാധാരണ പണിയസ്ത്രീകേളക്കാള്‍ ഉയരവും വണ്ണവുമുള്ള അവര്‍ ഞങ്ങള്‍ എത്തുന്നതിനുമുമ്പേ പുറത്തേ തിണ്ണയില്‍ വന്നിരിക്കുകയായിരുന്നു. ഒറ്റേനാട്ടത്തില്‍ അവിടെയുളള മറ്റേതു സ്ത്രീകളേക്കാലും ആരോഗ്യമുണ്ടെന്നു തോന്നും. പ്രായം ഏതാണ്ട് അറുപത് കഴിഞ്ഞിട്ടുണ്ടാവും.
'അമ്മ ഇങ്ങോട്ടു വന്നോളൂ. ഞാന്‍ നോക്കാേലാ.' രണ്ടു തവണ വിളിച്ചിട്ടും കാണാന്‍ കൂട്ടാക്കാത്ത ആളല്ലേ , ഇനി ഇങ്ങോട്ടു വരട്ടേയെന്നു കരുതി. അവര്‍ പതുക്കെ ചുവരില്‍ പിടിച്ച് എഴുേന്നറ്റു. അപ്പോഴാണ് പുറകില്‍ ചാരി വച്ചിരുന്ന ക്രച്ചസ് ശ്രദ്ധിച്ചത്. അവരതെടുത്ത് കക്ഷത്തില്‍ ചേര്‍ത്തുവച്ചു. ഞാന്‍ ഞെട്ടിപ്പോയി. വലത്തേ കാല് മുട്ടിനുമുകളില്‍, തുടയുടെ പകുതിവരെ മാത്രേ ഉള്ളൂ !
ചാടിയെണീറ്റ് പറഞ്ഞു :"വരണ്ട, വരണ്ട. അമ്മ അവിടെത്തന്നെ ഇരുന്നാല്‍ മതി. ഞാനങ്ങോട്ടു വന്നോളാം.'
കുറ്റേബാധേത്താടെ അടുത്തുചെന്നിരുന്ന് പരിശോധിക്കുന്നതിനിടയില്‍ ആ കഥ കേട്ടു.
മാക്ക ആ കോളനിയിലെ ഏറ്റവും തന്റേടിയും സമര്‍ത്ഥയുമായ പെണ്ണായിരുന്നു. കോളനിയിലെ മറ്റുപെണ്ണുങ്ങളുടെ സംരക്ഷകയുമായിരുന്നു അവര്‍. പണിയസ്ത്രീകളെ പുറേമനിന്ന് വരുന്ന ആണുങ്ങള് ചൂഷണം ചെയ്യുന്നതിനെതിരെ മറ്റുള്ളവരെ ബോധവത്ക്കരിക്കാനും അവര്‍ സദാ ശ്രമിച്ചുകൊണ്ടിരുന്നു. അവരുടെ മുണ്ടിന്റെ കുത്തില്‍ തലയൊളിപ്പിച്ചിരുന്ന മൂര്‍ച്ചയുള്ള അരിവാളിനെ ഭയന്ന് പുറമേനിന്നുള്ള പൂവാലന്മാര് ആ വഴി യാത്ര കുറച്ചു. കോളനിയിലെ ആണുങ്ങള് അന്നും കള്ളുകുടിച്ചിരുന്നെങ്കിലും മാക്കയുടെ കൈക്കരുത്തിനേയും അരക്കെട്ടിലെ അരിവാളിനേയും പേടിച്ച് അവര്‍ ഇന്നത്തെപ്പോലെ പെണ്ണുങ്ങളെ തല്ലാന്‍ ഭയന്നിരുന്നു. അങ്ങെനയിരിക്കെ പതിനഞ്ചു വര്‍ഷം മുമ്പ് ഒരു സന്ധ്യക്ക് മാനന്തവാടിയില്‍ പോയി മടങ്ങിവരുന്ന വഴി അവരെ ഒരു ജീപ്പ് ഇടിച്ചു തെറിപ്പിച്ചു. താഴെ വീണ മാക്കയുടെ വലതു തുടയിലൂടെ ജീപ്പുകയറിയിറങ്ങി. വണ്ടിഅപകടത്തില്‍ കാല് നഷ്ടപ്പെട്ടതിനാല്‍ നല്ലൊരുതുക ഇന്‍ഷുറന്‍സ് കമ്പനിയില്‍നിന്ന് വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് ആശുപ്രതിയിലെത്തിയ വക്കീല്‍ അവേരാട് ചില പേപ്പറുകളില്‍ കൈയ്യടയാളം പതിപ്പിച്ച് വാങ്ങിച്ചു. ഒന്നരമാസത്തെ ആശുപത്രി വാസത്തിനൊടുവില്‍ ഒന്നേകാല്‍ കാലുമായി അവര്‍ വീട്ടിെലത്തി.
മാസങ്ങള്‍ക്കു ശേഷം ഇന്‍ഷുറന്‍സ് കമ്പനിയില്‍നിന്ന് അവര്‍ക്ക് ഒന്നരലക്ഷം രൂപ അനുവദിച്ചിട്ടുണ്ട് എന്നറിയിച്ചുെകാണ്ടുള്ള കത്തുവന്നു. വക്കീലിനൊപ്പം മാക്കയും മകനും പോയി കയ്യൊപ്പിട്ടുകൊടുത്തു. വക്കീല്‍ പണം എണ്ണിവാങ്ങി. പുറത്തിറങ്ങിയ മാക്കയ്ക്കും മകനും അയാള്‍ പതിനായിരം രൂപ കൊടുത്തു. ബാക്കി ഒരു ലക്ഷത്തി നാല്പതിനായിരം രൂപ വക്കീല്‍ ഫീസായി എടുത്തു!
എല്ലാവേരയും ഭയെപ്പടുത്തി നടന്നിരുന്ന മാക്ക പരസഹായമില്ലാതെ ഒന്നും ചെയ്യാനാവത്തവളായി എന്നറിഞ്ഞേപ്പാള് ആരും വകവയ്ക്കാതെയായി. പുറേമനിന്നുള്ള പൂവാലന്മാര് കോളനി പരിസരത്ത് പേടിയില്ലാതെ കറങ്ങാന്‍ തുടങ്ങി. ആണുങ്ങള് കള്ളുകുടിച്ചു വന്ന് പെണ്ണുങ്ങളെ തല്ലുമ്പോള്‍ മാക്ക പായയില്‍ കിടന്ന് ആക്രോശിച്ചു. പക്ഷേ സ്വയം എഴുന്നേറ്റു നില്ക്കാന് പോലും പറ്റാത്ത ആളെ ആര്‍ക്ക് പേടി! ക്രമേണ അവര്‍ ആ ഇരുട്ടുമുറിയില്‍ നിന്ന് അധികം പുറത്തിറങ്ങാതായി. എല്ലാവരോടും ദേഷ്യമായി. പുറത്തുനിന്ന് വരുന്ന എല്ലാവരേയും സംശയത്തോടെ മാത്രം കാണാന്‍ തുടങ്ങി. പരിേശാധന കഴിഞ്ഞ് മരുന്നുകൊടുത്ത് തിരിയുമ്പോള്‍ ആ അമ്മ എന്റെ കൈയ്യില്‍ ബലമായി പിടിച്ചു.
'സാറ് ഒന്നും ബിശാരിക്കരുത്. എനിക്കിപ്പ ആരേം ബിച്വാസോല്ലാണ്ടായി. അല്ലാണ്ട് സാറിനോട് തേഷ്യോന്നുംണ്ടായിറ്റല്ല.'
അവരുടെ പുറത്ത് പതിയെ തട്ടി, തിരിഞ്ഞു നടക്കുമ്പോള്‍ കണ്ണുനിറഞ്ഞത് മറ്റുള്ളവര്‍ കാണാതിരിക്കാന്‍ ഷാളെടുത്ത് തുടച്ചു.
ജ്യോതി
മറ്റുകുട്ടികള്‍ കളിക്കുന്നതിന്റെ കുറച്ചകലെ പ്രായമായ സ്ത്രീയുടെ ഉടുപ്പിന്റെ തുമ്പില്‍ പിടിച്ച് മാറിയിരിക്കുന്ന ആ ചെറിയ പെണ്‍കുട്ടിയ്ക്ക് ശ്രദ്ധിക്കത്തക്ക പ്രത്യേകതകൾ ഒന്നും ഉള്ളതായി ആദ്യ കാഴ്ചയില്‍ തോന്നിയില്ല. നാല്‍പ്പത്തിനാലാം മൈലിലെ പണിയ കോളനിയിലെ മെഡിക്കല്‍ ക്യാമ്പായിരുന്നു സ്ഥലം. മറ്റു സ്ഥലങ്ങളിലെപ്പോലെ കുത്തെനയുള്ള കയറ്റം കയറിവേണം ആ കോളനിയുടെയും മുറ്റെത്തത്താന്. മറ്റു കോളനികളില്‍ കാണാത്ത ഒരു സൗകര്യം ഇവിടെ കണ്ടു ഓരോ വീടിനും വെള്ളം എടുക്കുന്നതിനായി ഒരു വാട്ടര്‍ ടാപ്പ്. രണ്ടു വീട്ടുകാര്‍ക്ക് ഉപേയാഗിക്കുന്നതിനായി രണ്ടു ടാപ്പുകള്‍ അടുത്തടുത്തായി സ്ഥാപിച്ചിരിക്കുന്നു. ദിവസത്തിലൊരിക്കല്‍ രണ്ടു മണിക്കൂര്‍ മാത്രമാണ് വെള്ളം വരിക! പൈപ്പിന്റെ ചുവട്ടില്‍ത്തന്നെയാണ് അലക്കും കുളിയും പാത്രം തേപ്പുമെല്ലാം. മുറ്റം നിറയെ വെള്ളവും ചെളിയും. പട്ടിക്കുഞ്ഞുങ്ങളും മനുഷ്യക്കുട്ടികളും ചെളിയില്‍ കളിക്കുന്നു. അതിനിടയിലൂടെ കോഴിയും താറാവും കൊത്തപ്പെ റുക്കി നടക്കുന്നുമുണ്ട് . അടുത്തു തന്നെ കുടിക്കാനും പാകംെചയ്യാനുമുള്ള വെള്ളവും പാത്രങ്ങളില്‍ ശേഖരിച്ചുവച്ചിരിക്കുന്നു. ഇതിനിടയിലെ ഈര്‍പ്പവും ചെളിയും അല്‍പ്പം കുറവുള്ള ഇത്തിരി സ്ഥലത്ത് മേശനിവ ര്‍ത്തിയിട്ട് മരുന്നുകള്‍ നിരത്തി. മറ്റിടങ്ങളിെലേപ്പാെലത്തന്നെ നാണവും മടിയുെമാക്കെ ഇവിടെ യും ആവര്‍ത്തിച്ചു. പതുക്കെ ഓരോരുത്തരായി വന്നു തുടങ്ങി. മരുന്നു വേണ്ട വര്‍ക്ക് അതും വസ്ത്രങ്ങള്‍ വേണ്ട വര്‍ക്ക് അതും കൊടുത്തു. െപട്ടെന്നാണ് ഉറെക്കയുള്ള ചീത്തവിളിയും ബഹളവും കേട്ടത്. ചെറിയകുട്ടിയുടെ ശബ്ദമാണെ ങ്കിലും കേട്ടാലറയ്ക്കുന്ന പച്ചത്തെ റിയാണ് പറയുന്നത്. ഞെട്ടി, തലയുയര്‍ത്തി, ശബ്ദംകേട്ട ഭാഗത്തേ ക്ക് നോക്കിയേപ്പാള്‍ മേശയ്ക്കു ചുറ്റുമുണ്ടാ യിരുന്നവര്‍ വായപൊ ത്തി ചിരിച്ചു. "ഓ, അബള് തൊടങ്ങി. ഇനി കൊറേനേ രത്തേ ക്ക് രച്ചേല്ല.' ആരോ പറഞ്ഞു. മുമ്പ് അമ്മൂമ്മയുടെ ഉടുപ്പില്‍ പിടിച്ച് മാറി ഇരുന്നിരുന്ന കൊച്ചുപെണ്‍കുട്ടിയാണ് ബഹളമുണ്ണ്ടാക്കുന്നത്. "എന്തിനാ മോളേ വഴക്കുകൂടുന്നേ' എന്നുറക്കെ ചോദിച്ചുെകാണ്ട് അവരുടെ കുടിലിന്റെ മുറ്റത്തേ ക്ക് നടക്കാന്‍ തുടങ്ങിയേപ്പാള്‍ മറ്റുള്ളവര്‍ തടഞ്ഞു. "സാറ ങ്ങോ ട്ടു പോണ്ട . അവിടെ മറ്റേ സൂക്കേടാ എല്ലാത്തിനും.' ആരോ ധൃതിയില്‍ പറഞ്ഞു. 'സൂക്കേടുള്ളോ രെ ചികിത്സിക്കാനല്ലേ ഞാനിവിടെ വരുന്നേ? എന്താണെ ന്നു നോക്കെട്ട.' എഴുന്നേ ല്ക്കുന്നതിനിടെ പറഞ്ഞു. "ന്നാ സാറ് ഞാളേക്കെ നോക്കി മരുന്ന് തന്നിറ്റ് അബടെ പോയാ മതി. ഞാളാരും അബടെ പോകാറില്ല. ഓല്ക്ക് പകരണ സൂക്കേടാ.' പ്രായമായ ചീര പറഞ്ഞു. അതിനിടെ മുകളിലെ ബഹളം മുറുകി. കുട്ടി ഉറക്കെ ചീത്തവിളിക്കുന്നതിനിടയില്‍ അമ്മൂമ്മയുടെ നേരെ പാത്രങ്ങളും കല്ലും വലിച്ചെ റിയുന്നുമുണ്ട് . ഏറു കൊ ള്ളാതിരിക്കാന് അമ്മൂമ്മ ഓടി മാറിയെ ങ്കിലും അവള് അമ്മൂമ്മ ആദ്യം ഉണ്ടാ യിരുന്ന ദിക്കിലേ ക്കു തന്നെയാണ് ദേഷ്യത്തില്‍ എറിയുന്നത്. അതുകണ്ടമറ്റുള്ളവര് കളിയാക്കിച്ചിരിച്ചപ്പോള്‍ അവളുടെ ദേഷ്യം കൂടി. എന്തോ കുഴപ്പമുണ്ടെ ന്നു തോന്നി. "ഡീ പൊട്ടീ, നീ ആരെയാ എറിയണെ? അമ്മമ്മ അവട്യോ ന്നൂല്ല.' മറ്റൊരു കുട്ടി ദൂരെ മാറി നിന്ന് വിളിച്ചു പറഞ്ഞു. "കണ്ണ് പൊട്ട്യായത് തള്ളേടെ പാക്യം. അല്ലെങ്കീപ്പോ അതിനെ എറിഞ്ഞു കൊല്ലൂല്ലേ!' ആരോ പുറകില്‍നിന്ന് പറയുന്നത് കേട്ടപ്പോഴാണ് ഞെട്ടലോ ടെ മനസ്സിലായത്, ആ കുഞ്ഞ് അന്ധയാണ്. വേഗം ബാക്കിയുള്ളവരെ പരിശോധിച്ച്, മരുന്നു നല്കി, ബഹളം നടന്ന മുറ്റത്തേ ക്ക് ചെന്നു. വായ നിറയെയുള്ള വെറ്റിലയും പുകയിലയും ചവച്ചുെകാണ്ട് മുറ്റത്തിന്റെ ഓരത്ത് അവള് ശാന്തയായിരിക്കുന്നു. "േമാളുടെ പേരെന്താ? എന്തിനാ വഴക്കു കൂടീത്?' എന്റെ ചോദ്യം കേട്ട് അവള് നാണിച്ച് ചിരിച്ചു. "ഓള്‍ടെ ബെറ്റേം പൊകലേം തീര്‍ന്ന്. അത് ബാങ്ങി കൊട്ക്കാന് ബൈകീതിനാര്ന്ന് ഈ ബകളോ ല്ലാം. ഇതിബടെ എന്നും പതിവാ.' അതും പറഞ്ഞ് അമ്മൂമ്മ അവളെ ചേര്‍ത്തുപിടിച്ചു. "വരൂ, ചോദിക്കട്ടെ. എന്തിനാ ഇങ്ങനെ വെറ്റില മുറുക്കണേ? പുകയില ഇങ്ങനെ ഉപയോ ഗിച്ചാല്‍ വല്യ അസുഖങ്ങള്‍ വരും.' അവളെ പിടിച്ച് എഴുന്നേ ല്പ്പിക്കുന്നതിനിടെ പറഞ്ഞു. എഴുന്നേ റ്റു നിന്നപ്പോ ഴാണ് മനസ്സിലായത്, അവളുടെ ഇടത് കൈയ്യിനും കാലിനും സ്വാധീനമില്ല! അവളുടെ പേര് ജ്യോതി . അമ്മൂമ്മക്ക് അസുഖവിവരങ്ങള്‍ പറയാനറിയില്ല. കുറച്ചുവര്‍ഷങ്ങള്‍ക്കു മുമ്പ് അവള്‍ക്കും കണ്ണുകാണുമായിരുന്നു എന്നും മറ്റുകുട്ടികളെപ്പോലെ ഓടിച്ചാടി നടന്നിരുന്നതാണ് എന്നും അവര്‍ പറഞ്ഞു. അവളുടെ അമ്മ ഏതോ വല്യ സൂക്കേട് പിടിച്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് മരിച്ചു എന്നും അച്ഛനും മകള്‍ക്കും അതേ അസുഖമായിരുന്നെ ന്നും അവര്‍ പറഞ്ഞു. അടുത്ത തവണ വരുമ്പോഴേ ക്കും ചികിത്സിച്ചതിന്റെ കടലാസ്സുകള്‍ എടുത്തുവയ്ക്കണമെ ന്നു പറഞ്ഞു പോന്നു. പുകയില ചവക്കാതിരുന്നാല് അടുത്ത തവണ വരുമ്പോൾ മിഠായിയും പുതിയ ഉടുപ്പും വാങ്ങിവരാമെ ന്ന് ജ്യോതിക്ക് വാക്കുകൊടുത്തു. "ആദ്യം ആ തള്ളേനെ കൊണ്ട് സമ്മതിപ്പിക്ക് സാറേ. ഓരല്ലേ ഓള്ക്ക് ബെറ്റേം പൊകലേം ബാങ്ങിക്കൊ ടക്കണേ!' കേട്ടുനിന്ന മറ്റുള്ളവര്‍ പറഞ്ഞു. പുകയില ചവച്ചോണ്ടി രുന്നാ അതിന്റെ ഒരു മയക്കത്തില്‍ അവളങ്ങനെ എവിടെ ങ്കിലും അടങ്ങി ഇരുന്നോളും, അല്ലെങ്കില്‍ നിയ്രന്തിക്കാന്‍ പറ്റില്ല എന്ന് അമ്മൂമ്മ സങ്കടം പറഞ്ഞു. അടുത്ത സന്ദര്‍ശന ദിവസം ജ്യോ തി കാത്തിരിക്കുന്നുണ്ടാ യിരുന്നു. അന്നു രാവിലെ മുതല്‍ വെറ്റിലമുറുക്കീട്ടില്ലെ ന്ന് അമ്മൂമ്മ പറഞ്ഞു. കയ്യില്‍ കരുതിയിരുന്ന മിഠായിയും ഉടുപ്പും കൊടുത്തപ്പോൾ അവള്‍ക്ക് സന്തോഷമായി. അവളുടെ ചികിത്സാ റിപ്പോര്‍ട്ടുകള്‍ എല്ലാെമടുത്തു വച്ച് അച്ഛന് പ്രകാശനും കാത്തിരിക്കുന്നുണ്ടാ യിരുന്നു. റിപ്പോര്‍ട്ടുകള്‍ കണ്ടപ്പോ ഴാണ് മനസ്സിലായത്, കാഴ്ചയില്‍ ആറുവയസ്സിലധികം തോന്നാത്ത ജ്യോ തിക്ക് പന്ത്രണ്ടു വയസ്സുണ്ട് . ജ്യോതി യുടെ അമ്മ ആറു വര്‍ഷം മുമ്പ് മരിച്ചു. റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചപ്പോൾ മനസ്സിലായി, അവര്‍ക്ക് ക്ഷയരോഗ(pulmonary tuberculosis )ആ യിരുന്നു. നാലുവര്‍ഷം മുമ്പ് ജ്യോതിക്ക് പനിവന്നു. കാര്യമായ ചികിത്സയൊന്നും ഉണ്ടാ യില്ല. നാലഞ്ചു ദിവസം കഴിഞ്ഞ് പാത്രക്കച്ചവടത്തിനു വന്ന തമിഴനാണ് കുടിലില്‍ കുഴഞ്ഞുവീണുകിടക്കുന്ന അവളെ കണ്ട് , നിര്‍ബന്ധിച്ച് വണ്ടി വിളിച്ച് ആശുപത്രി യില്‍ കൊണ്ടുപോയത്. മാനന്തവാടി ജില്ലാ ആശുപത്രി യില്‍ ര ണ്ടുദിവസത്തെ ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍കോളെജിലേക്ക് കൊണ്ടുപോയി അവിടത്തെ പരിശോധനയിലാണ് അവളുടെ രോഗം ക്ഷയം മൂര്‍ഛിച്ച് തലേച്ചാറിനെ ബാധിച്ചതാെണന്നും (tubercular meninjitis )കൃത്യസമയത്ത് ചികിത്സ കിട്ടാത്തതിനാല്‍ അവളുടെ രണ്ടു കണ്ണുകളുടെയും കാഴ്ചശക്തി പൂര്‍ണ്ണമായും നഷ്ടപ്പെട്ടു എന്നും ഇടതുവശം സ്വാധീനമില്ലാെതയായി എന്നും മനസ്സിലായത്. രണ്ടണ്ുമാസത്തെ ചികിത്സക്കുേശഷം വീട്ടിലേക്ക് പോന്നു. കുറച്ചു മാസങ്ങള്‍ കൂടി കോഴിക്കോട് നിന്ന് മരുന്നുണ്ടായിരുന്നു . അത്രനാളും മറ്റുള്ളവരോടോ പ്പം പാടത്തും പറമ്പിലും ഓടിച്ചാടി നടന്നിരുന്ന ജ്യോതിക്ക് നിറങ്ങളും കാഴ്ചകളും നഷ്ടമായതും തന്റെ കണ്ണിന്റെ മുന്നിലെ കനത്ത ഇരുട്ടും അംഗീകരിക്കാനായില്ല. പരസഹായമില്ലാതെ നടക്കാന്‍ കൂടി സാധിക്കാതെ വന്നപ്പോൾ അവളുടെ മാനസികനില തെറ്റി. മറ്റുകുട്ടികള്‍ ഓടിക്കളിക്കുന്ന ബഹളം കേള്‍ക്കുമ്പോൾ അവള് അലറി വിളിക്കാന്‍ തുടങ്ങി. അവളെ അടക്കിയിരുത്താന്‍ അമ്മൂമ്മക്ക് ഒരേയൊരു മാര്‍ഗ്ഗമേ ഉണ്ടായിരുന്നുള്ളൂ,വീര്യംകൂടിയ പുകയില ചവയ്ക്കാന്‍ കൊടുക്കുക. അവളുടെ അരക്കുത്തിലും ഇപ്പോള്‍ മറ്റു പണിയസ്ത്രീകളുടേതു പോലെ വെറ്റിലയും പുകയിലയും അടക്കയും നിറച്ച തുണിസഞ്ചി സദാ കാണാം.
അമ്മൂമ്മയ്ക്ക് പ്രായമായി. എന്റെ കാലം കഴിഞ്ഞാല്‍ ഇവളുടെ കാര്യം എന്താവും സാറേ എന്ന് അവര്‍ ചോദിച്ചേപ്പാള്‍ മറുപടി പറയാന്‍ വാക്കുകളില്ലെന്ന് ഞാനറിഞ്ഞു.
സുശീല
ആഴ്ചേതാറുമുള്ള എറണാകുളും വയനാട് യാത്രകളുടെ യാത്രാസമയം ഏകേദശം പത്തുമണിക്കൂറാണ്. വെള്ളിയാഴ്ച തൃപ്പൂണിത്തുറ ക്ലിനിക്ക് കഴിഞ്ഞേശഷം അതേ ദിവസം രാത്രിബസ്സിനാണ് മാനന്തവാടിക്ക് പുറെപ്പടുന്നത്. പിറ്റെന്ന് അതികാലത്ത് അവിെടെയത്തും. ഞായറാഴ്ച രാത്രിബസ്സിന് അവിെടനിന്ന് തിരിച്ച് തിങ്കളാഴ്ച തിരിച്ചെത്തും.ഇത് പകല്‍യാത്ര നല്കുന്ന പ്രകൃതിയുടെ ദൃശ്യവിരുന്ന് എനിക്ക് അന്യമാക്കുന്നു. രാത്രി കാഴ്ചയും അത്ര മോശമൊന്നുമല്ല . ഇരുട്ടില്‍ കണ്ണുകാണില്ലെന്ന മുന്‍ധാരണ ഈ രാത്രി യാത്രകളാണ് തിരുത്തിത്തന്നത്. പട്ടണങ്ങള്‍ പൊതുവെ രാത്രികളിലാണ് കാണാന്‍ കൗതുകം. പകലത്തെ തിരക്കിട്ട ഓട്ടപ്പാച്ചിലുകളും സിഗ്നലുകളില്‍ ഊഴം കാത്തുകിടക്കുന്ന വാഹനങ്ങളുടെ നീണ്ട നിരകളും ഒതുങ്ങിയിട്ടുണ്ടാകും. വാഹനങ്ങളുടെ ചെകിടടപ്പിക്കുന്ന ഹോണ്‍ വിളികളും പരസ്പരമുള്ള ചീത്തവിളികളും എല്ലാം അടങ്ങി, പകലുകളെ അപേക്ഷിച്ച് നഗരങ്ങള്‍ രാത്രി സ്വസ്ഥമായിരിക്കും. എവിടെ നോക്കിയാലും വര്‍ണ്ണ വിളക്കുകള്‍. അവിടങ്ങളിലെ രാത്രിക്കാഴ്ചകള്‍ ഉത്സവങ്ങളെ അനുസ്മരിപ്പിക്കും. ഇരുട്ടിന്റെ പുതപ്പിലുറങ്ങുന്ന ഗ്രാമങ്ങളുടെ രാത്രിക്കാഴ്ച തീര്‍ത്തും വിഭിന്നമാണ്. ആദ്യം കുറച്ചുസമയം കണ്ണിനുമുന്നില്‍ ഇരുട്ടുമാത്രേ ഉണ്ടാവൂ. എന്നാല്‍ കണ്ണു പിന്‍വലിക്കാതെ ആ ഇരുട്ടിലേ ക്കുതന്നെ നോക്കിയിരുന്നാല്‍ ക്രമേണ ചില രൂപങ്ങള്‍ തെളിയാന്‍ തുടങ്ങും. ആദ്യം വളരെ അവ്യക്തമായി, നിഴലുകള്‍ പോലെ. ക്രമേണ കാഴ്ചയുടെ വ്യക്തത കൂടിവരുന്നത് അനുഭവിച്ചറിയാം. താമരേശ്ശരി ചുരത്തിന്റെ രാത്രിക്കാഴ്ച വര്‍ണ്ണിക്കാനുള്ള വാക്കുകള്‍ എന്റെ പദസഞ്ചയത്തിലില്ല. അതനുഭവിക്കുകതന്നെ വേണം. മാനന്തവാടിയില്‍നിന്ന് തൃപ്പൂണിത്തുറയിലേക്കുള്ള ആദ്യ രാത്രിയാത്രയിൽ പുറേത്തയ്ക്കു നോക്കിയിരുന്ന ഞാന്‍ ചുരത്തിലെത്തിയപ്പോൾ വല്ലാെത്താരു മാനസികവിഭ്രാന്തിയിലക പ്പെട്ടു . ഒരായിരം നക്ഷ്രതങ്ങള്‍ ഒന്നിച്ചുദിച്ചുനില്ക്കുന്നു. പക്ഷേ മുകളിലല്ല, ബസ്സില്‍ നിന്ന് നേരെ താഴേക്കു നോക്കണം അവെയക്കാണാന്. ആകാശം നേരെ ഭൂമിയിേലക്ക് ഇറങ്ങിവന്നതു പോലെ! എന്താണ് സംഭവിച്ചതെന്ന് കുറച്ചു നേരത്തേക്ക് മനസ്സിലായില്ല. താഴെ നിന്ന് ചുരം കയറിവരുന്ന വാഹനങ്ങളുടെ യും താഴെയുള്ള വീടുകളിലേ യും മറ്റു കെട്ടിടങ്ങളിലേ യും വിളക്കുകളാണവ എന്നറിയാന്‍ കുറച്ചു സമയം വേണ്ടിവന്നു. ഈ യാത്രകളില്‍ എന്റെ സഹയാത്രികർ മിക്കവരും സാധാരണക്കാരായ നാട്ടിന്പുറത്തുകാരാവും. നഗരത്തിലെ യാത്രക്കാര്‍ പൊതുവെ പരസ്പരം സംസാരിക്കുന്നത് വളരെ ക്കുറവാണ്. സംസാരിച്ചാല്‍ തന്നെ തികച്ചും ഔപചാരികമായി മാത്രമായിരിക്കും. ഗ്രാമീണര്‍ അങ്ങിെനയല്ല. നമ്മളെ സംബന്ധിച്ച എല്ലാക്കാര്യങ്ങളും അന്വേഷിക്കും . എവിടെ നിന്നു വരുന്നു,എവിടെക്കുപോകുന്നു, യാത്രയുടെ ഉദ്ദേശ്യം, ജോലിയുേണ്ടാ, കുടുംബത്തില്‍ ആരെല്ലാമുണ്ട് അങ്ങനെ യങ്ങനെ .. നമ്മുടെ സ്വകാര്യതയിേലക്കുള്ള ഈ കടന്നുകയറ്റം പട്ടണവാസികള്‍ക്ക് അത്ര പിടിക്കില്ല. അവരുടെ നിഷ്ക്കളങ്കതയും ആത്മാര്‍ത്ഥതയും തിരിച്ചറിയുേമ്പാള്‍ ഈ അപ്രിയം അപ്രത്യക്ഷമാവും. യാത്രയുടെ തുടക്കത്തില്‍ വളരെ സ്വാത്രന്ത്യേത്താടെ സമാനഭാവത്തില്‍ പൊരുമാറുന്ന അവര്‍ പക്ഷേ എന്റെ ജോലിയും മെഡിക്കല്‍ ക്യാമ്പ് നടത്താനാണ് യാത്രെയന്നും അറിയുേമ്പാള്‍ പെട്ടെന്ന് കുറച്ച് അകലം പാലിക്കാറുണ്ട്. പെരുമാറ്റത്തില്‍ ബഹുമാനം പ്രകടിപ്പിക്കാന്‍ തുടങ്ങും. എന്നാല്‍ ഇത്തരം അകല്‍ച്ച അനാവശ്യമാെണന്നും ഞാനും അവരില്‍ ഒരാള്‍ മാത്രമാെണന്നും അവരെ പറഞ്ഞു ബോധ്യെപ്പടുത്താന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. പൊതുവെ കാപട്യം വളെരക്കുറവുള്ള അവേരാട് സംസാരിക്കാനും അവരുടെ പ്രശ്നങ്ങളും സന്തോഷങ്ങളും കേള്‍ക്കാനും ശ്രദ്ധിക്കാറുണ്ട്. േകാട്ടയത്തേക്കുള്ള പ്രൈവറ്റ് ബസ് പകല്‍ പാര്‍ക്ക് ചെയ്യുന്നത് മാനന്തവാടിക്കടുത്തുള്ള ദ്വാരകയിലാണ്. ബസ്സ് പുറപ്പെ ടുന്നതിനും മണിക്കൂറുകള്‍ മുമ്പേ യാത്രക്കാര്‍ സീറ്റുറപ്പിക്കും. മാനന്തവാടിയില്‍ എത്തുമ്പോഴേക്കും സീറ്റുകള്‍ നിറഞ്ഞിരിക്കും. സീറ്റുകിട്ടാതെ പലവട്ടം രാത്രി മുഴുവന്‍ ബോണറ്റില്‍ ഇരുന്ന് യാത്രെചേയ്യണ്ടിവന്നേപ്പാള് നേരത്തെ ദ്വാരകയിെലത്തി സീറ്റുറപ്പിക്കാന്‍ ഞാനും പഠിച്ചു. അത്തരം ഒരു യാത്രയിലാണ് സുശീലയെ പരിചയെപ്പട്ടത്. ബസ്സ് പാർക്കുചെയ്യുന്നത് പൊട്ടിെപ്പാളിഞ്ഞ ഒരു പഴയെകട്ടിടത്തിന്റെ മുന്നിലാണ്. അതിന്റെ പിന്‍ഭാഗം വനമാണ്. പൊളിഞ്ഞെകട്ടിടത്തിനു ചുറ്റും കുറ്റിച്ചെടികൾ വളര്‍ന്ന് ചെറിെയാരു കാടുപോലെ ആയിട്ടുണ്ട്. ആ വരാന്തയില്‍ ചിലര്‍ കള്ളുകുടിച്ച് ബോധമില്ലാതെ കിടക്കുന്നത് കാണാറുണ്ട്. ഒരു ഞായറാഴ്ച സന്ധ്യക്ക് പതിവുപോലെ ബസ്സുകയറാന്‍ എത്തി. പുറെപ്പടാന് രണ്ട് മണിക്കൂേറാളം പിന്നെയുമുണ്ട്. സീറ്റില്‍ ബാഗ് വച്ച് പുറത്തിറങ്ങി. അതെന്റെ പതിവാണ്. കുറച്ചുമാറി, പൊളിഞ്ഞ കെട്ടിടത്തിന്റെ മുറ്റത്ത് അടുപ്പുകൂട്ടി ഒരു സ്ത്രീ ഭക്ഷണം പാകം ചെയ്യുന്നു. അല്‍പ്പം മാറി അവരുടെ കറുത്ത നായ ചുരുണ്ടുകിടന്നുറങ്ങുന്നുണ്ട്. അവിടവിെടയായി കൂട്ടംകൂടിനില്‍ക്കുന്ന യാത്രക്കാരാരും അവരെ ശ്രദ്ധിക്കുന്നില്ല. അടുത്തുചെന്നപ്പോൾ അവര്‍ സംശയത്തോടെ നോക്കി. ഞാന്‍ ചിരിച്ചു. അവരും. ഐശ്വര്യമുള്ള മുഖം. വെറ്റില മുറുക്കുന്നുണ്ട്. സാമാന്യം തടിച്ച ശരീരം. ശ്രീകൃഷ്ണന്റെ രൂപം കയ്യില്‍ പച്ചകുത്തിയിരിക്കുന്നു. എണ്ണമെ ഴുക്കുള്ള സമൃദ്ധമായ തലമുടി അലക്ഷ്യമായി മുകളില്‍ കെട്ടിവച്ചിരിക്കുന്നു. സാധാരണ നാടോടികെളേപ്പാലെ വൃത്തിഹീനമായ പാത്രങ്ങളിലല്ല പാചകം ചെയ്യുന്നത്. അടുപ്പില്‍ തേച്ച് വെളുപ്പിച്ച അലൂമിനിയ പാത്രത്തില്‍ അരി തിളക്കുന്നു. അടുത്തുതന്നെ വൃത്തിയുള്ള ബക്കറ്റില്‍ വെള്ളം അടച്ചുവച്ചിട്ടുണ്ട്. ഉരുളക്കിഴങ്ങ് കഴുകി തൊലികളഞ്ഞുെകാണ്ടിരിക്കുകയാണ് അവര്‍. അടുത്തുകിടക്കുന്ന ഒരു കല്ലില്‍ ഞാനും ഇരുന്നു. വരാന്തയില്‍ കെട്ടിയ അയയില്‍ നിന്ന് ഒരു തുണിയെടുത്തുെകാണ്ടുവന്നു സുശീല അതിലിരിക്കാന്നിര്ബന്ധിച്ചുവെങ്കിലും സ്നേഹപൂര്‍വ്വം നിരസിച്ചു. പരിപ്പും ഉരുളക്കിഴങ്ങും ചേര്‍ത്ത് കറിയുണ്ടാക്കുന്ന വിധം അവര്‍ വിവരിച്ചു. സംസാരത്തിനിടെ അവരുടെ ജീവിതകഥയും പറഞ്ഞു. കര്‍ണ്ണാടകയിലെ തുങ്കൂര്‍ സ്വദേശികളാണ് അവര്‍. മീന്‍പിടിക്കാന്‍ ഉപേയാഗിക്കുന്ന വല വില്‍ക്കുന്നതിനാണ് സുശീലയും ഭര്‍ത്താവ് രാമനും കേരളത്തിലെ ത്തുന്നത്. വടക്കന്‍ കേരളത്തിലേയും മദ്ധ്യ കേരളത്തിലെയും മിക്കസ്ഥലങ്ങളും എന്നേക്കാള്‍ നന്നായി അവര്‍ക്കറിയാം. ആ പൊട്ടിെപ്പാളിഞ്ഞ കടത്തിണ്ണയിലാണ് രാത്രി താമസം. രാവിലെ രണ്ുേപരും രണ്ു വഴിക്ക് വലകളുമായി പുറെപ്പടും. വൈകീട്ട് കച്ചവടം നേരത്തെ അവസാനിപ്പിച്ച് സുശീല തിരിെച്ചത്തും. ഭക്ഷണം പാകം ചെയ്തേശഷം കുറച്ചകെലയുള്ള തോട്ടില്‍പോയി അലക്കും കുളിയും കഴിഞ്ഞ് വരുേമ്പാേഴക്കും രാമനും എത്തിയിട്ടുണ്ാവും. തീരെ സുരക്ഷിതമല്ലാത്ത ആ കെട്ടിട വരാന്തയിലെ തുറന്നസ്ഥലത്ത് രാത്രി ഉറങ്ങുന്നത് ഇനിയും യൗവനം കഴിഞ്ഞിട്ടില്ലാത്ത അവര്‍ക്ക് അപകടമല്ലേ, ഒരു മുറി വാടകക്ക് എടുത്തുകൂടെ എന്ന് ചോദിച്ചേപ്പാള്‍ സുശീല സ്വന്തം ജീവിത പ്രാരാബ്ധത്തിന്റെ ഭാണ്ഡം തുറന്നു. പന്ത്രണ്ും എട്ടും ആറും നാലും വയസ്സുള്ള നാലുമക്കളെ കൂടാതെ പ്രായമായ അച്ഛനും അമ്മയും ഒരു ചെറിയ അനുജത്തിയുമുണ്് അവരുടെ വീട്ടില്‍. ഒന്പതുപേ രുടെ ജീവസന്ധാരണത്തിനുള്ള ഏകമാര്‍ഗ്ഗമാണ് ഈ വലക്കച്ചവടം. വലയുണ്ടാക്കുന്നത് വേറെ ആള്‍ക്കാരാണ്. അവരില്‍നിന്ന് വാങ്ങിയാണ് ഇവര്‍ കച്ചവടം ചെയ്യുന്നത്. കച്ചവടത്തില്‍ ലഭിക്കുന്ന ചെറിയ വിഹിതം മാത്രമാണ് വരുമാനം. ഇങ്ങന വഴിയോരങ്ങളിൽ രാത്രി ഉറങ്ങിയും ഒരുേനരം മാത്രം ഭക്ഷണം കഴിച്ചും അധ്വാനിച്ചിട്ടുപോലും കുട്ടികളുടെ വിദ്യാഭ്യാസത്തിനും മറ്റുവീട്ടുചിലവുകള്ക്കും തികയുന്നില്ല. പിന്നെങ്ങനെ മുറിവാടകയ്ക്കെടുക്കും എന്ന സുശീലയുടെ ചോദ്യത്തിന് മുന്നില്‍ മൗനം പാലിക്കേണ്ടിവന്നു. ഞങ്ങള്‍ സംസാരിച്ചിരിക്കുമ്പോൾ കിഴക്ക് മഴക്കാറു കനക്കുന്നുണ്ടാ യിരുന്നു. ഏതുസമയത്തും ഒരു പെരുമഴ പെയ്തേക്കാം. അതിനുമുമ്പ് പാചകം തീരുമോ എന്ന എന്റെ ആശങ്കകണ്ട് സുശീല ചിരിച്ചു. "മഴയൊന്നും സാരമില്ല സാറേ, ഇതൊക്കെ ഞങ്ങള്‍ക്ക് ശീലമേല്ല. ഇരുട്ടു വീണാല്‍ ചിലരുടെ തുറിച്ചു നോട്ടങ്ങളും ചൂളമടികളും ഉണ്ട് . അതാണ് സഹിക്കാന്‍ പാട്. ഇന്നലെ രാത്രി ഇവള് ഭയങ്കര കുരയായിരുന്നു. അപ്പോ ഞാനീ കത്തിയും കൈയ്യില്‍ പിടിച്ച് എണീറ്റിരിന്നു. മിക്ക രാത്രികളിലെയും കാര്യം ഇങ്ങെനെയൊ ക്കെ തന്നെ. സ്വസ്ഥമായി ഉറങ്ങിയ നാള് മറന്നു.' നായയെ വാത്സല്യത്തോടെ തഴുകിെക്കാണ്ട് കന്നട കലര്‍ന്ന മലയാളത്തില്‍ സുശീല പറഞ്ഞു നിര്‍ത്തിയപ്പോൾ ഇരുട്ടു വീണുതുടങ്ങിയെ ങ്കിലും അവളുടെ കണ്ണിലെ നനവ് എനിക്കു കാണാനായി. ബസ്സ് പുറപ്പെടാരായപ്പോൾ സീറ്റില്‍ വന്നിരുന്നു, ഉള്ളില്‍ ഒരു നോവായി സുശീലെയക്കുറിച്ചുള്ള ചിന്തകളുമായി.
മൂന്നു ചീരമാര്
വയനാട്ടിലെ പണിയരുടെ യിടയിലുള്ള പലപേ രുകളും കേട്ടാല്‍ ലിംഗമെതെന്നു തിരിച്ചറിയാനാവില്ല. ഉദാഹരണത്തിന് കയ്മ, പാച്ച, വെള്ളി, കെമ്പി, ചീര. . ഇതില്‍ കയ്മയും വെള്ളിയും പുരുഷനാമങ്ങളാണ്. പാച്ചയും ചീരയും കെമ്പിയും സ്ത്രീ നാമങ്ങളും. പഴയതലമുറയിലുള്ളവരുെടയിടയില് രസകരങ്ങളായ വേറെയും ധാരാളം പേരുകളുണ്ട്. പുതിയ തലമുറയിലുള്ളവര്‍ക്ക് ആധുനിക പേരുകളാണ് കൂടുതലായും ഉളളത്. ചീര എന്നത് അവരുെടയിടയില് ഏറ്റവും സാധാരണയായ ഒരുേപരാണ്. മിക്കവാറും എല്ലാ കോളനികളിലും കാണും ഒരു ചീര. ചിലയിടങ്ങളില്‍ ഒന്നില്‍ക്കൂടുതലും. െകായ്ലിവീട്ടില്‍ പണിയേകാളനിയില് കണ്ട മൂന്നു ചീരമാെരക്കുറിച്ച് . . ഒന്നാം ചീര െകായ്ലിവീട്ടില്‍ കോളനിയിലെ വീടുകളെ വീടുകള്‍ എന്നു വിളിക്കാനാവില്ല. കുടിലുകള്‍ എന്നുേപാലും വിളിക്കാന്‍ ബുദ്ധിമുട്ടാണ്. മണ്ണും കല്ലും കൊണ്ട് തറെകട്ടി, അതിനു മുകളില്‍ ടാര്പ്പോളിന് ഷീറ്റിട്ട് മറച്ച്, അതുെകാണ്ടുതന്നെ മേല്‍ക്കൂരയും മേഞ്ഞ ഷെഡുകളാണ് അവ. ആദിവാസികള്‍ക്ക് ഭൂമി പതിച്ചുെകാടുക്കുന്നു എന്ന് സര്‍ക്കാര്‍ മേനി വിളമ്പുേമ്പാഴും വര്‍ഷങ്ങളായി താമസിക്കുന്ന ഈ കോളനിയിലെ കുടിലുകള്‍ ഒന്നിനുേപാലും ഇനിയും പട്ടയം ലഭിച്ചിട്ടില്ല. വില്ലേജിന്റെ ഉടമസ്ഥതയിലുള്ള സ്ഥലമാണ് അതെന്നാണ് അറിഞ്ഞത്. പഴയ വില്ലേേജാഫീസിന്റെ കെട്ടിടം ഉപേയാഗിക്കാതെ അവിെടത്തന്നെ കിടന്ന് ചോര്‍ന്നൊലിക്കുന്നു. തെന്നിെത്തറിച്ച കുത്തെനയുള്ള കയറ്റം കയറിേവണം അവിെടെയത്താന്. സൈക്കിള്‍ പോലും കൊണ്ടുേപാകാന്‍ സാധിക്കാത്ത വഴി. താഴെ ഒരു എല്‍ പി സ്ക്കൂളുണ്ട്. സ്ക്കൂളിന്റെ മുറ്റത്തുള്ള കിണറ്റില്‍ നിന്നാണ് കുടിക്കാനും കുളിക്കാനും മറ്റാവശ്യങ്ങള്‍ക്കുമുള്ള വെള്ളം കൊണ്ടുവരുന്നത്. ഒന്നിനുമുകളില്‍ ഒന്നായി മൂന്നും നാലും പാത്രങ്ങളില്‍ വെള്ളം നിറച്ച് തലച്ചുമടായി പെണ്ണുങ്ങള് തെന്നിെത്തറിച്ച വഴിയിലൂടെ കയറ്റം കയറുന്ന കാഴ്ച ആദ്യം കണ്ടേപ്പാള്‍ പകച്ചു. പിന്നീടതൊരു പതിവുകാഴ്ചയായി. െകായ്ലിവീട്ടില്‍ കോളനിയിലെ ഏറ്റവും പ്രായം ചെന്ന അംഗമാണ് ചീരമ്മ. പ്രായം എത്രയാെയന്ന് അവര്‍ക്കും മറ്റുള്ളവര്‍ക്കും അറിയില്ല. തൊണ്ണൂറില്‍ കുറയില്ല. ആദ്യസന്ദര്ശനദിവസം അവര്‍ ഒരുവടിയിലൂന്നി കൂനിക്കൂടി കുടിലിന്റെ വാതില്ക്കല് വന്നു നിന്നു. ഒറ്റമുറി മാത്രമുള്ള കൊച്ചുകുടില്‍. അടുക്കളയും ഊണുമുറിയും കിടപ്പുമുറിയും മാത്രമല്ല കുളിമുറിയും കക്കൂസും പോലും ചീരമ്മയ്ക്ക് ആ കൊച്ചുമുറിതെന്നയാണ്. ഏതാണ്ട് എട്ടടിേയാളം നീളവും വീതിയുമുള്ള മുറിയുടെ നിലം സാധാരണ മറ്റു കുടിലുകളിേലതുേപാലെ ചാണകം മെഴുകിയിട്ടില്ല, വെറും മണ്‍തറ. മുറിയിലാകെ വല്ലാത്ത ദുര്‍ഗന്ധം. ഒരുമൂലക്ക് കത്തിത്തീര്‍ന്ന വിറകുകഷ്ണങ്ങളും ചാരവും നിറഞ്ഞ ഒരടുപ്പ്. അതിനുമുകളിലിരിക്കുന്ന കലത്തില്‍ എന്തോ ഭക്ഷണം അടച്ചുവച്ചിട്ടുണ്ടായിരുന്നു. മറ്റൊരിടത്ത് കീറിയ പായ ചുരുട്ടിവച്ചിട്ടുണ്ട്. കുറച്ചുമാറി ഒരു പൊട്ടക്കലം ഇരിക്കുന്നു. അത് ചീരമ്മയുടെ കക്കൂസാണ്. അതാണ് ദുര്‍ഗന്ധത്തിന്റെ ഉറവിടം. പരിേശാധിക്കുന്നതിനായി ഇരിക്കാനും ബി പി അപ്പാരറ്റസ് വയ്ക്കാനും ഒരു കൊരണ്ടി പലകേപാലും ആ കുടിലിലില്ല. നിലത്ത് കുത്തിയിരുന്നാണ് അന്നവരെ പരിേശാധിച്ചത്. ചീരമ്മയല്ലാതെ മറ്റാരും കുടിലിലുണ്ടായിരുന്നില്ല. താഴെ വണ്ടിയില്‍ വന്ന് മരുന്നുവാങ്ങിയത് അയല്പക്കത്തുള്ളവരാണ്. അവരില്‍നിന്നാണ് ചീരമ്മെയക്കുറിച്ച് കൂടുതലറിഞ്ഞത്. ചീരമ്മ ഒരുപാട് പെറ്റു, ഏതാണ്ട് എല്ലാെക്കാല്ലവും. അവരുടെ പേറ് തുടര്‍ന്നു. പക്ഷേ കുഞ്ഞുങ്ങള്‍ ഒന്നുകില്‍ ചാപ്പിള്ളയായി പിറന്നു. അല്ലെങ്കില്‍ ജനിച്ച് മാസങ്ങള്‍ക്കുള്ളില്‍ മരിച്ചു. ചിലര്‍ രണ്ടോ മൂന്നോ വയസ്സുവരെ അല്പ്രപാണികളായി ജീവിച്ചു. പിന്നെ അവരും പോയി. ഒടുവില്‍ മരണേദവന് ദയേതാന്നിെയന്നു തോന്നുന്നു, ഒരുമകനേയും മകളേയും അദ്ദേഹം ചീരമ്മയുടെ കൂടെ ജീവിക്കാന്‍ വിട്ടു. ഇളയമകന് മൂന്നോ നാലോ വയസ്സുള്ളേപ്പാള് കെട്ടിേയാനും മരിച്ചു. ആ കഥ ചീരമ്മ വിറക്കുന്ന ശബ്ദത്തില്‍ പറഞ്ഞു : "ഒരു കര്ക്കടമാസത്തി മഴ തോരാതെ നിന്നീന്. ഓര് ബയലില്‍ പണിക്ക് പോയതാ. രാത്തിരിയായപ്പ ഒരു കുളിരും ചൂടും വന്ന്. പിേറ്റന്ന് നേരം ബെളുക്ക്മ്പ ഓല് ചത്ത്.' അതുവരെ മറ്റു പണിച്ചികെളേപ്പാലെ കൂട്ടംകൂടി പറമ്പുകളിലലഞ്ഞ് അടക്കെപറുക്കിയും വിറക് ശേഖരിച്ചും വട്ടംകൂടിയിരുന്ന് മുറുക്കിത്തുപ്പിയും കഴിഞ്ഞ ചീരക്ക് ഭര്‍ത്താവ് മരിച്ചേതാടെ മക്കളെ വളര്‍ത്താന്‍ പണിക്കുേപാകാതെ മറ്റുനിവൃത്തിയില്ലാെതയായി. അന്ന് ഇന്നെത്തേപ്പാലെ വയനാട്ടിലെ വയലുകെളല്ലാം നേന്ത്രവാഴയും കയ്പ്പക്കയും കയ്യടക്കിയിട്ടുണ്ടായിരുന്നില്ല. നെല്‍കൃഷിയായിരുന്നു അവിടത്തെ പ്രധാന കാര്‍ഷിക തൊഴില്‍. പാടത്തുപണിക്കു പോകുന്ന ചില പണിയസ്ത്രീകേളാെടാപ്പം ചീരയും കൂടി. ഞാറുനടാനും കളപറിക്കാനും കൊയ്യാനും മെതിക്കാനുെമല്ലാം പഠിച്ചേതാടെ ചീരക്ക് ചേമേനയും മീനാച്ചിേയയും പട്ടിണിയില്ലാതെ പോറ്റാനായി. ജീവിതം വലിയ അല്ലലില്ലാതെ പോകുന്നതിനിടെ ഒരു മഴക്കാലത്ത് കോളനിയില്‍ ഛര്‍ദ്ദിയും വയറിളക്കവും പടര്‍ന്നുപിടിച്ചു. അന്ന് ആ മഹാമാരി അഞ്ചുേപരുടെ ജീവെനടുത്തു. കൂട്ടത്തിെലാരാള് ചീരയുടെ മീനാച്ചിയായിരുന്നു. മകളും മരിച്ചേതാടെ പാതിചത്തമട്ടിലായി പിന്നീടുള്ള ചീരയുടെ ജീവിതം. േചമന് പതിന്നാലു പതിനഞ്ചു വയസ്സായേതാടെ അവന് പാടത്തും തോട്ടങ്ങളിലും പണിക്കുേപായി തുടങ്ങി. കൂടെ പണിയേക്കാളനികളിലെ ഏറ്റവും വലിയ ശാപമായ കള്ളുകുടിയും. ഒന്നുരണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ അവന് എടത്തനേകാളനിയിലെ കെമ്പിയുടെ അനിയത്തി പാറൂനെ കൂട്ടിെക്കാണ്ടുവന്ന് കൂടെ പൊറുപ്പിക്കാന്തുടങ്ങി. കോളനികളില്‍ അത് സാധാരണ സംഭവമാണ്. പലരും വിവാഹ്രപായമായാല് കല്യാണം എന്ന ഔപചാരികതെക്കാന്നും നില്‍ക്കാറില്ല. ഇഷ്ടമുള്ള പെണ്ണിനെ കൂട്ടിെക്കാണ്ടുവന്ന് കൂടെ പൊറുപ്പിക്കും. ചില കാരണവ•ാര്‍ പ്രശ്നമുണ്ടാക്കും. അത് പിന്നീട് ഊരുകൂട്ടത്തിന്റെ സാന്നിദ്ധ്യത്തില്‍ പറഞ്ഞ് തീര്‍ക്കും. കുറച്ച് മാസങ്ങള്‍ കഴിഞ്ഞേപ്പാള്‍ പാറൂന് വയറ്റിലുണ്ടായി. രണ്ടുമൂന്നു മാസങ്ങള്‍ക്കുള്ളില്‍ അത് അലസിേപ്പായി. പലതവണ ഇത് ആവര്ത്തിച്ചേപ്പാള് മൂപ്പന്
ആറോല പണിയേക്കാളനിയിലെ മാക്ക മറ്റു പണിയസ്ത്രീകെളേപ്പാലെ നാണംകുണുങ്ങിയല്ല. പക്ഷേ അവര്‍ക്കും പുറേമനിന്നുള്ളവരെ കാണുന്നത് തീരെ ഇഷ്ടമല്ല. എല്ലാവേരാടും ദേഷ്യവും പരിഭവവുമാണ്. "എനക്ക് ആരേം കാണണ്ട. കണ്ടിട്ട് എന്താക്കാനാ? ബാക്കീള്ളതും കൂടി കൊണ്ടാവാനോ!' കനത്ത ശബ്ദത്തില്‍ അകത്തെ ഇരുട്ടുമുറിയില്‍ നിന്ന് അവര്‍ മുറുമുറുത്തു. എത്ര നിര്‍ബന്ധിച്ചിട്ടും പുറത്തുവരാനോ എന്നെ അകത്തു കയറ്റാനോ അവര്‍ തയ്യാറായില്ല. കോളനിയിലെ പതിവു മെഡിക്കല്‍ ക്യാമ്പിനായി ചെന്നതായിരുന്നു.
വാളാട്-മാനന്തവാടി റോഡില്‍നിന്ന് മൂന്നു കിേലാമീറ്ററിലധികം ഉള്ളിേലക്ക് ചെല്ലണം ആറോല പണിയ കോളനിയിെലത്താന്‍. ഏതാണ്ട് ഒരുകിേലാമീറ്റര്‍ ദൂരം വീതി കുറഞ്ഞതെങ്കിലും ടാറിട്ട വഴിയുണ്ട് . പിന്നീടങ്ങോട്ട് വഴിക്ക് വീതി കുറഞ്ഞു കുറഞ്ഞു വരുന്നു. കണ്ടും കുഴിയും നിറഞ്ഞ ദുര്‍ഘടമായ വഴിയിലൂെടയുള്ള യാത്ര കഠിനം. വണ്ടിയുടെ അടി ഇടിക്കും. അതിനാല്‍ ഓട്ടോറിക്ഷക്കാര്‍ വിളിച്ചാല്‍ വരാന്‍ മടിക്കും.
കുത്തനെയുള്ള കയറ്റം കയറി തെന്നിത്തെറിച്ച വഴിയിലൂടെ ഞങ്ങള്‍ കോളനിയിലെത്തിയപ്പോള്‍ മുറ്റത്തുണ്ടായിരുന്നവര്‍ ഓടി അകത്തുകയറി. പണിയരുടെ പൊതുസ്വഭാവം! ക്ലിനിക്കിന്റെ സമീപത്തുള്ള അക്ഷയ സെന്ററില്‍ കമ്പ്യൂട്ടര്‍ പഠിക്കാന്‍ പണിയ പെണ്‍കുട്ടികള്‍ വരുമായിരുന്നു. ഒരാള്‍ പ്ലസ് ടു കഴിഞ്ഞവള്‍. മറ്റെയാള്‍ ബി എ രണ്ടു വര്‍ഷം പഠിച്ചവള്‍. അവര്‍ രണ്ടുപേരും ഒപ്പം പഠിക്കുന്ന മറ്റുകുട്ടികളുമായി ഇടപഴകാറില്ല. രണ്ടുമാസത്തെ കഠിനശ്രമം കൊണ്ടാണ് അവരെന്നോട് ഇണങ്ങിയത്. വിദ്യാഭ്യാസമുള്ളവരുടെ സ്ഥിതി പോലും അതാവുേമ്പാള് മറ്റുള്ളവരുെടകാര്യം പറയാനില്ലേല്ലാ.
മരുന്നുകള്‍ പുറെത്തടുത്തു വയ്ക്കുമ്പോള്‍ ഓരോരുത്തരായി പതുക്കെ പുറത്തുവന്നു തുടങ്ങുമെന്ന് മുന്‍ അനുഭവങ്ങളില്‍നിന്ന് പഠിച്ചിരുന്നു. തമ്മില്‍ ഭേദമായി വൃത്തിയുണ്ടെന്നു തോന്നിയ ഒരു കുടിലിന്റെ മുറ്റത്ത് മേശയും കസേരയും നിരത്തി, മരുന്നുകള്‍ മേശപ്പുറത്ത് എടുത്തു വയ്ക്കുന്നതിനിടെ പ്രായം ചെന്ന നമ്പി മൂപ്പനുമായി സംസാരിക്കാന്‍ ശ്രമിച്ചു. മൂപ്പന് തീരെ ചെവി കേള്‍ക്കില്ല. അപ്പോഴേക്കും അവിെടയും ഇവിെടയുമായി ഓരോരുത്തര് പ്രത്യക്ഷെപ്പട്ടു തുടങ്ങി. കുറച്ചുസമയത്തിനുള്ളില്‍ അവരെന്നെ കൂട്ടത്തിലൊരാളായി അംഗീകരിച്ചു. പരിേശാധന നടക്കുമ്പോള്‍ ഒരു കുടിലിനകത്തുനിന്ന് ഉറെക്കയുള്ള ചീത്തവിളികള്‍ കേട്ടിരുന്നു. എന്താ കാര്യെമന്നേന്വഷിച്ചേപ്പാള് ആരോ പറഞ്ഞു :" ഓ, അബടെ ഒരു തള്ളേണ്ട് . അവരിങ്ങനെ എപ്പളും എല്ലാരേം പ്രാകിക്കൊണ്ടിരിക്കും. സാറത് കാര്യാക്കണ്ട.' കുടിലിന്റെ അകത്തുെചന്ന് നോക്കാന്‍ ശ്രമിച്ചെങ്കിലും മറ്റുള്ളവര്‍ നിരുത്സാഹപ്പെടുത്തി.
മൂന്നാമത്തെ സന്ദര്‍ശനത്തിലാണ് അവര്‍ പുറത്തുവന്നത്. പതിവുപോലെ മേശപ്പുറത്ത് മരുന്നുകള്‍ നിരത്തി, ഇരിക്കാന്‍ തുടങ്ങുേമ്പാള്‍ അവരുടെ കുടിലിനു മുന്നില്‍ നിന്ന് കനത്ത ശബ്ദം കേട്ടു: " തേ, അബടെ ഇരിക്കണേനു മുന്നേ എന്നെ ഒന്നു നോക്ക്യേച്ചു പോ സാറേ.'
സാധാരണ പണിയസ്ത്രീകേളക്കാള്‍ ഉയരവും വണ്ണവുമുള്ള അവര്‍ ഞങ്ങള്‍ എത്തുന്നതിനുമുമ്പേ പുറത്തേ തിണ്ണയില്‍ വന്നിരിക്കുകയായിരുന്നു. ഒറ്റേനാട്ടത്തില്‍ അവിടെയുളള മറ്റേതു സ്ത്രീകളേക്കാലും ആരോഗ്യമുണ്ടെന്നു തോന്നും. പ്രായം ഏതാണ്ട് അറുപത് കഴിഞ്ഞിട്ടുണ്ടാവും.
'അമ്മ ഇങ്ങോട്ടു വന്നോളൂ. ഞാന്‍ നോക്കാേലാ.' രണ്ടു തവണ വിളിച്ചിട്ടും കാണാന്‍ കൂട്ടാക്കാത്ത ആളല്ലേ , ഇനി ഇങ്ങോട്ടു വരട്ടേയെന്നു കരുതി. അവര്‍ പതുക്കെ ചുവരില്‍ പിടിച്ച് എഴുേന്നറ്റു. അപ്പോഴാണ് പുറകില്‍ ചാരി വച്ചിരുന്ന ക്രച്ചസ് ശ്രദ്ധിച്ചത്. അവരതെടുത്ത് കക്ഷത്തില്‍ ചേര്‍ത്തുവച്ചു. ഞാന്‍ ഞെട്ടിപ്പോയി. വലത്തേ കാല് മുട്ടിനുമുകളില്‍, തുടയുടെ പകുതിവരെ മാത്രേ ഉള്ളൂ !
ചാടിയെണീറ്റ് പറഞ്ഞു :"വരണ്ട, വരണ്ട. അമ്മ അവിടെത്തന്നെ ഇരുന്നാല്‍ മതി. ഞാനങ്ങോട്ടു വന്നോളാം.'
കുറ്റേബാധേത്താടെ അടുത്തുചെന്നിരുന്ന് പരിശോധിക്കുന്നതിനിടയില്‍ ആ കഥ കേട്ടു.
മാക്ക ആ കോളനിയിലെ ഏറ്റവും തന്റേടിയും സമര്‍ത്ഥയുമായ പെണ്ണായിരുന്നു. കോളനിയിലെ മറ്റുപെണ്ണുങ്ങളുടെ സംരക്ഷകയുമായിരുന്നു അവര്‍. പണിയസ്ത്രീകളെ പുറേമനിന്ന് വരുന്ന ആണുങ്ങള് ചൂഷണം ചെയ്യുന്നതിനെതിരെ മറ്റുള്ളവരെ ബോധവത്ക്കരിക്കാനും അവര്‍ സദാ ശ്രമിച്ചുകൊണ്ടിരുന്നു. അവരുടെ മുണ്ടിന്റെ കുത്തില്‍ തലയൊളിപ്പിച്ചിരുന്ന മൂര്‍ച്ചയുള്ള അരിവാളിനെ ഭയന്ന് പുറമേനിന്നുള്ള പൂവാലന്മാര് ആ വഴി യാത്ര കുറച്ചു. കോളനിയിലെ ആണുങ്ങള് അന്നും കള്ളുകുടിച്ചിരുന്നെങ്കിലും മാക്കയുടെ കൈക്കരുത്തിനേയും അരക്കെട്ടിലെ അരിവാളിനേയും പേടിച്ച് അവര്‍ ഇന്നത്തെപ്പോലെ പെണ്ണുങ്ങളെ തല്ലാന്‍ ഭയന്നിരുന്നു. അങ്ങെനയിരിക്കെ പതിനഞ്ചു വര്‍ഷം മുമ്പ് ഒരു സന്ധ്യക്ക് മാനന്തവാടിയില്‍ പോയി മടങ്ങിവരുന്ന വഴി അവരെ ഒരു ജീപ്പ് ഇടിച്ചു തെറിപ്പിച്ചു. താഴെ വീണ മാക്കയുടെ വലതു തുടയിലൂടെ ജീപ്പുകയറിയിറങ്ങി. വണ്ടിഅപകടത്തില്‍ കാല് നഷ്ടപ്പെട്ടതിനാല്‍ നല്ലൊരുതുക ഇന്‍ഷുറന്‍സ് കമ്പനിയില്‍നിന്ന് വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് ആശുപ്രതിയിലെത്തിയ വക്കീല്‍ അവേരാട് ചില പേപ്പറുകളില്‍ കൈയ്യടയാളം പതിപ്പിച്ച് വാങ്ങിച്ചു. ഒന്നരമാസത്തെ ആശുപത്രി വാസത്തിനൊടുവില്‍ ഒന്നേകാല്‍ കാലുമായി അവര്‍ വീട്ടിെലത്തി.
മാസങ്ങള്‍ക്കു ശേഷം ഇന്‍ഷുറന്‍സ് കമ്പനിയില്‍നിന്ന് അവര്‍ക്ക് ഒന്നരലക്ഷം രൂപ അനുവദിച്ചിട്ടുണ്ട് എന്നറിയിച്ചുെകാണ്ടുള്ള കത്തുവന്നു. വക്കീലിനൊപ്പം മാക്കയും മകനും പോയി കയ്യൊപ്പിട്ടുകൊടുത്തു. വക്കീല്‍ പണം എണ്ണിവാങ്ങി. പുറത്തിറങ്ങിയ മാക്കയ്ക്കും മകനും അയാള്‍ പതിനായിരം രൂപ കൊടുത്തു. ബാക്കി ഒരു ലക്ഷത്തി നാല്പതിനായിരം രൂപ വക്കീല്‍ ഫീസായി എടുത്തു!
എല്ലാവേരയും ഭയെപ്പടുത്തി നടന്നിരുന്ന മാക്ക പരസഹായമില്ലാതെ ഒന്നും ചെയ്യാനാവത്തവളായി എന്നറിഞ്ഞേപ്പാള് ആരും വകവയ്ക്കാതെയായി. പുറേമനിന്നുള്ള പൂവാലന്മാര് കോളനി പരിസരത്ത് പേടിയില്ലാതെ കറങ്ങാന്‍ തുടങ്ങി. ആണുങ്ങള് കള്ളുകുടിച്ചു വന്ന് പെണ്ണുങ്ങളെ തല്ലുമ്പോള്‍ മാക്ക പായയില്‍ കിടന്ന് ആക്രോശിച്ചു. പക്ഷേ സ്വയം എഴുന്നേറ്റു നില്ക്കാന് പോലും പറ്റാത്ത ആളെ ആര്‍ക്ക് പേടി! ക്രമേണ അവര്‍ ആ ഇരുട്ടുമുറിയില്‍ നിന്ന് അധികം പുറത്തിറങ്ങാതായി. എല്ലാവരോടും ദേഷ്യമായി. പുറത്തുനിന്ന് വരുന്ന എല്ലാവരേയും സംശയത്തോടെ മാത്രം കാണാന്‍ തുടങ്ങി. പരിേശാധന കഴിഞ്ഞ് മരുന്നുകൊടുത്ത് തിരിയുമ്പോള്‍ ആ അമ്മ എന്റെ കൈയ്യില്‍ ബലമായി പിടിച്ചു.
'സാറ് ഒന്നും ബിശാരിക്കരുത്. എനിക്കിപ്പ ആരേം ബിച്വാസോല്ലാണ്ടായി. അല്ലാണ്ട് സാറിനോട് തേഷ്യോന്നുംണ്ടായിറ്റല്ല.'
അവരുടെ പുറത്ത് പതിയെ തട്ടി, തിരിഞ്ഞു നടക്കുമ്പോള്‍ കണ്ണുനിറഞ്ഞത് മറ്റുള്ളവര്‍ കാണാതിരിക്കാന്‍ ഷാളെടുത്ത് തുടച്ചു.
ജ്യോതി
മറ്റുകുട്ടികള്‍ കളിക്കുന്നതിന്റെ കുറച്ചകലെ പ്രായമായ സ്ത്രീയുടെ ഉടുപ്പിന്റെ തുമ്പില്‍ പിടിച്ച് മാറിയിരിക്കുന്ന ആ ചെറിയ പെണ്‍കുട്ടിയ്ക്ക് ശ്രദ്ധിക്കത്തക്ക പ്രത്യേകതകൾ ഒന്നും ഉള്ളതായി ആദ്യ കാഴ്ചയില്‍ തോന്നിയില്ല. നാല്‍പ്പത്തിനാലാം മൈലിലെ പണിയ കോളനിയിലെ മെഡിക്കല്‍ ക്യാമ്പായിരുന്നു സ്ഥലം. മറ്റു സ്ഥലങ്ങളിലെപ്പോലെ കുത്തെനയുള്ള കയറ്റം കയറിവേണം ആ കോളനിയുടെയും മുറ്റെത്തത്താന്. മറ്റു കോളനികളില്‍ കാണാത്ത ഒരു സൗകര്യം ഇവിടെ കണ്ടു ഓരോ വീടിനും വെള്ളം എടുക്കുന്നതിനായി ഒരു വാട്ടര്‍ ടാപ്പ്. രണ്ടു വീട്ടുകാര്‍ക്ക് ഉപേയാഗിക്കുന്നതിനായി രണ്ടു ടാപ്പുകള്‍ അടുത്തടുത്തായി സ്ഥാപിച്ചിരിക്കുന്നു. ദിവസത്തിലൊരിക്കല്‍ രണ്ടു മണിക്കൂര്‍ മാത്രമാണ് വെള്ളം വരിക! പൈപ്പിന്റെ ചുവട്ടില്‍ത്തന്നെയാണ് അലക്കും കുളിയും പാത്രം തേപ്പുമെല്ലാം. മുറ്റം നിറയെ വെള്ളവും ചെളിയും. പട്ടിക്കുഞ്ഞുങ്ങളും മനുഷ്യക്കുട്ടികളും ചെളിയില്‍ കളിക്കുന്നു. അതിനിടയിലൂടെ കോഴിയും താറാവും കൊത്തപ്പെ റുക്കി നടക്കുന്നുമുണ്ട് . അടുത്തു തന്നെ കുടിക്കാനും പാകംെചയ്യാനുമുള്ള വെള്ളവും പാത്രങ്ങളില്‍ ശേഖരിച്ചുവച്ചിരിക്കുന്നു. ഇതിനിടയിലെ ഈര്‍പ്പവും ചെളിയും അല്‍പ്പം കുറവുള്ള ഇത്തിരി സ്ഥലത്ത് മേശനിവ ര്‍ത്തിയിട്ട് മരുന്നുകള്‍ നിരത്തി. മറ്റിടങ്ങളിെലേപ്പാെലത്തന്നെ നാണവും മടിയുെമാക്കെ ഇവിടെ യും ആവര്‍ത്തിച്ചു. പതുക്കെ ഓരോരുത്തരായി വന്നു തുടങ്ങി. മരുന്നു വേണ്ട വര്‍ക്ക് അതും വസ്ത്രങ്ങള്‍ വേണ്ട വര്‍ക്ക് അതും കൊടുത്തു. െപട്ടെന്നാണ് ഉറെക്കയുള്ള ചീത്തവിളിയും ബഹളവും കേട്ടത്. ചെറിയകുട്ടിയുടെ ശബ്ദമാണെ ങ്കിലും കേട്ടാലറയ്ക്കുന്ന പച്ചത്തെ റിയാണ് പറയുന്നത്. ഞെട്ടി, തലയുയര്‍ത്തി, ശബ്ദംകേട്ട ഭാഗത്തേ ക്ക് നോക്കിയേപ്പാള്‍ മേശയ്ക്കു ചുറ്റുമുണ്ടാ യിരുന്നവര്‍ വായപൊ ത്തി ചിരിച്ചു. "ഓ, അബള് തൊടങ്ങി. ഇനി കൊറേനേ രത്തേ ക്ക് രച്ചേല്ല.' ആരോ പറഞ്ഞു. മുമ്പ് അമ്മൂമ്മയുടെ ഉടുപ്പില്‍ പിടിച്ച് മാറി ഇരുന്നിരുന്ന കൊച്ചുപെണ്‍കുട്ടിയാണ് ബഹളമുണ്ണ്ടാക്കുന്നത്. "എന്തിനാ മോളേ വഴക്കുകൂടുന്നേ' എന്നുറക്കെ ചോദിച്ചുെകാണ്ട് അവരുടെ കുടിലിന്റെ മുറ്റത്തേ ക്ക് നടക്കാന്‍ തുടങ്ങിയേപ്പാള്‍ മറ്റുള്ളവര്‍ തടഞ്ഞു. "സാറ ങ്ങോ ട്ടു പോണ്ട . അവിടെ മറ്റേ സൂക്കേടാ എല്ലാത്തിനും.' ആരോ ധൃതിയില്‍ പറഞ്ഞു. 'സൂക്കേടുള്ളോ രെ ചികിത്സിക്കാനല്ലേ ഞാനിവിടെ വരുന്നേ? എന്താണെ ന്നു നോക്കെട്ട.' എഴുന്നേ ല്ക്കുന്നതിനിടെ പറഞ്ഞു. "ന്നാ സാറ് ഞാളേക്കെ നോക്കി മരുന്ന് തന്നിറ്റ് അബടെ പോയാ മതി. ഞാളാരും അബടെ പോകാറില്ല. ഓല്ക്ക് പകരണ സൂക്കേടാ.' പ്രായമായ ചീര പറഞ്ഞു. അതിനിടെ മുകളിലെ ബഹളം മുറുകി. കുട്ടി ഉറക്കെ ചീത്തവിളിക്കുന്നതിനിടയില്‍ അമ്മൂമ്മയുടെ നേരെ പാത്രങ്ങളും കല്ലും വലിച്ചെ റിയുന്നുമുണ്ട് . ഏറു കൊ ള്ളാതിരിക്കാന് അമ്മൂമ്മ ഓടി മാറിയെ ങ്കിലും അവള് അമ്മൂമ്മ ആദ്യം ഉണ്ടാ യിരുന്ന ദിക്കിലേ ക്കു തന്നെയാണ് ദേഷ്യത്തില്‍ എറിയുന്നത്. അതുകണ്ടമറ്റുള്ളവര് കളിയാക്കിച്ചിരിച്ചപ്പോള്‍ അവളുടെ ദേഷ്യം കൂടി. എന്തോ കുഴപ്പമുണ്ടെ ന്നു തോന്നി. "ഡീ പൊട്ടീ, നീ ആരെയാ എറിയണെ? അമ്മമ്മ അവട്യോ ന്നൂല്ല.' മറ്റൊരു കുട്ടി ദൂരെ മാറി നിന്ന് വിളിച്ചു പറഞ്ഞു. "കണ്ണ് പൊട്ട്യായത് തള്ളേടെ പാക്യം. അല്ലെങ്കീപ്പോ അതിനെ എറിഞ്ഞു കൊല്ലൂല്ലേ!' ആരോ പുറകില്‍നിന്ന് പറയുന്നത് കേട്ടപ്പോഴാണ് ഞെട്ടലോ ടെ മനസ്സിലായത്, ആ കുഞ്ഞ് അന്ധയാണ്. വേഗം ബാക്കിയുള്ളവരെ പരിശോധിച്ച്, മരുന്നു നല്കി, ബഹളം നടന്ന മുറ്റത്തേ ക്ക് ചെന്നു. വായ നിറയെയുള്ള വെറ്റിലയും പുകയിലയും ചവച്ചുെകാണ്ട് മുറ്റത്തിന്റെ ഓരത്ത് അവള് ശാന്തയായിരിക്കുന്നു. "േമാളുടെ പേരെന്താ? എന്തിനാ വഴക്കു കൂടീത്?' എന്റെ ചോദ്യം കേട്ട് അവള് നാണിച്ച് ചിരിച്ചു. "ഓള്‍ടെ ബെറ്റേം പൊകലേം തീര്‍ന്ന്. അത് ബാങ്ങി കൊട്ക്കാന് ബൈകീതിനാര്ന്ന് ഈ ബകളോ ല്ലാം. ഇതിബടെ എന്നും പതിവാ.' അതും പറഞ്ഞ് അമ്മൂമ്മ അവളെ ചേര്‍ത്തുപിടിച്ചു. "വരൂ, ചോദിക്കട്ടെ. എന്തിനാ ഇങ്ങനെ വെറ്റില മുറുക്കണേ? പുകയില ഇങ്ങനെ ഉപയോ ഗിച്ചാല്‍ വല്യ അസുഖങ്ങള്‍ വരും.' അവളെ പിടിച്ച് എഴുന്നേ ല്പ്പിക്കുന്നതിനിടെ പറഞ്ഞു. എഴുന്നേ റ്റു നിന്നപ്പോ ഴാണ് മനസ്സിലായത്, അവളുടെ ഇടത് കൈയ്യിനും കാലിനും സ്വാധീനമില്ല! അവളുടെ പേര് ജ്യോതി . അമ്മൂമ്മക്ക് അസുഖവിവരങ്ങള്‍ പറയാനറിയില്ല. കുറച്ചുവര്‍ഷങ്ങള്‍ക്കു മുമ്പ് അവള്‍ക്കും കണ്ണുകാണുമായിരുന്നു എന്നും മറ്റുകുട്ടികളെപ്പോലെ ഓടിച്ചാടി നടന്നിരുന്നതാണ് എന്നും അവര്‍ പറഞ്ഞു. അവളുടെ അമ്മ ഏതോ വല്യ സൂക്കേട് പിടിച്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് മരിച്ചു എന്നും അച്ഛനും മകള്‍ക്കും അതേ അസുഖമായിരുന്നെ ന്നും അവര്‍ പറഞ്ഞു. അടുത്ത തവണ വരുമ്പോഴേ ക്കും ചികിത്സിച്ചതിന്റെ കടലാസ്സുകള്‍ എടുത്തുവയ്ക്കണമെ ന്നു പറഞ്ഞു പോന്നു. പുകയില ചവക്കാതിരുന്നാല് അടുത്ത തവണ വരുമ്പോൾ മിഠായിയും പുതിയ ഉടുപ്പും വാങ്ങിവരാമെ ന്ന് ജ്യോതിക്ക് വാക്കുകൊടുത്തു. "ആദ്യം ആ തള്ളേനെ കൊണ്ട് സമ്മതിപ്പിക്ക് സാറേ. ഓരല്ലേ ഓള്ക്ക് ബെറ്റേം പൊകലേം ബാങ്ങിക്കൊ ടക്കണേ!' കേട്ടുനിന്ന മറ്റുള്ളവര്‍ പറഞ്ഞു. പുകയില ചവച്ചോണ്ടി രുന്നാ അതിന്റെ ഒരു മയക്കത്തില്‍ അവളങ്ങനെ എവിടെ ങ്കിലും അടങ്ങി ഇരുന്നോളും, അല്ലെങ്കില്‍ നിയ്രന്തിക്കാന്‍ പറ്റില്ല എന്ന് അമ്മൂമ്മ സങ്കടം പറഞ്ഞു. അടുത്ത സന്ദര്‍ശന ദിവസം ജ്യോ തി കാത്തിരിക്കുന്നുണ്ടാ യിരുന്നു. അന്നു രാവിലെ മുതല്‍ വെറ്റിലമുറുക്കീട്ടില്ലെ ന്ന് അമ്മൂമ്മ പറഞ്ഞു. കയ്യില്‍ കരുതിയിരുന്ന മിഠായിയും ഉടുപ്പും കൊടുത്തപ്പോൾ അവള്‍ക്ക് സന്തോഷമായി. അവളുടെ ചികിത്സാ റിപ്പോര്‍ട്ടുകള്‍ എല്ലാെമടുത്തു വച്ച് അച്ഛന് പ്രകാശനും കാത്തിരിക്കുന്നുണ്ടാ യിരുന്നു. റിപ്പോര്‍ട്ടുകള്‍ കണ്ടപ്പോ ഴാണ് മനസ്സിലായത്, കാഴ്ചയില്‍ ആറുവയസ്സിലധികം തോന്നാത്ത ജ്യോ തിക്ക് പന്ത്രണ്ടു വയസ്സുണ്ട് . ജ്യോതി യുടെ അമ്മ ആറു വര്‍ഷം മുമ്പ് മരിച്ചു. റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചപ്പോൾ മനസ്സിലായി, അവര്‍ക്ക് ക്ഷയരോഗ(pulmonary tuberculosis )ആ യിരുന്നു. നാലുവര്‍ഷം മുമ്പ് ജ്യോതിക്ക് പനിവന്നു. കാര്യമായ ചികിത്സയൊന്നും ഉണ്ടാ യില്ല. നാലഞ്ചു ദിവസം കഴിഞ്ഞ് പാത്രക്കച്ചവടത്തിനു വന്ന തമിഴനാണ് കുടിലില്‍ കുഴഞ്ഞുവീണുകിടക്കുന്ന അവളെ കണ്ട് , നിര്‍ബന്ധിച്ച് വണ്ടി വിളിച്ച് ആശുപത്രി യില്‍ കൊണ്ടുപോയത്. മാനന്തവാടി ജില്ലാ ആശുപത്രി യില്‍ ര ണ്ടുദിവസത്തെ ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍കോളെജിലേക്ക് കൊണ്ടുപോയി അവിടത്തെ പരിശോധനയിലാണ് അവളുടെ രോഗം ക്ഷയം മൂര്‍ഛിച്ച് തലേച്ചാറിനെ ബാധിച്ചതാെണന്നും (tubercular meninjitis )കൃത്യസമയത്ത് ചികിത്സ കിട്ടാത്തതിനാല്‍ അവളുടെ രണ്ടു കണ്ണുകളുടെയും കാഴ്ചശക്തി പൂര്‍ണ്ണമായും നഷ്ടപ്പെട്ടു എന്നും ഇടതുവശം സ്വാധീനമില്ലാെതയായി എന്നും മനസ്സിലായത്. രണ്ടണ്ുമാസത്തെ ചികിത്സക്കുേശഷം വീട്ടിലേക്ക് പോന്നു. കുറച്ചു മാസങ്ങള്‍ കൂടി കോഴിക്കോട് നിന്ന് മരുന്നുണ്ടായിരുന്നു . അത്രനാളും മറ്റുള്ളവരോടോ പ്പം പാടത്തും പറമ്പിലും ഓടിച്ചാടി നടന്നിരുന്ന ജ്യോതിക്ക് നിറങ്ങളും കാഴ്ചകളും നഷ്ടമായതും തന്റെ കണ്ണിന്റെ മുന്നിലെ കനത്ത ഇരുട്ടും അംഗീകരിക്കാനായില്ല. പരസഹായമില്ലാതെ നടക്കാന്‍ കൂടി സാധിക്കാതെ വന്നപ്പോൾ അവളുടെ മാനസികനില തെറ്റി. മറ്റുകുട്ടികള്‍ ഓടിക്കളിക്കുന്ന ബഹളം കേള്‍ക്കുമ്പോൾ അവള് അലറി വിളിക്കാന്‍ തുടങ്ങി. അവളെ അടക്കിയിരുത്താന്‍ അമ്മൂമ്മക്ക് ഒരേയൊരു മാര്‍ഗ്ഗമേ ഉണ്ടായിരുന്നുള്ളൂ,വീര്യംകൂടിയ പുകയില ചവയ്ക്കാന്‍ കൊടുക്കുക. അവളുടെ അരക്കുത്തിലും ഇപ്പോള്‍ മറ്റു പണിയസ്ത്രീകളുടേതു പോലെ വെറ്റിലയും പുകയിലയും അടക്കയും നിറച്ച തുണിസഞ്ചി സദാ കാണാം.
അമ്മൂമ്മയ്ക്ക് പ്രായമായി. എന്റെ കാലം കഴിഞ്ഞാല്‍ ഇവളുടെ കാര്യം എന്താവും സാറേ എന്ന് അവര്‍ ചോദിച്ചേപ്പാള്‍ മറുപടി പറയാന്‍ വാക്കുകളില്ലെന്ന് ഞാനറിഞ്ഞു.
സുശീല
ആഴ്ചേതാറുമുള്ള എറണാകുളും വയനാട് യാത്രകളുടെ യാത്രാസമയം ഏകേദശം പത്തുമണിക്കൂറാണ്. വെള്ളിയാഴ്ച തൃപ്പൂണിത്തുറ ക്ലിനിക്ക് കഴിഞ്ഞേശഷം അതേ ദിവസം രാത്രിബസ്സിനാണ് മാനന്തവാടിക്ക് പുറെപ്പടുന്നത്. പിറ്റെന്ന് അതികാലത്ത് അവിെടെയത്തും. ഞായറാഴ്ച രാത്രിബസ്സിന് അവിെടനിന്ന് തിരിച്ച് തിങ്കളാഴ്ച തിരിച്ചെത്തും.ഇത് പകല്‍യാത്ര നല്കുന്ന പ്രകൃതിയുടെ ദൃശ്യവിരുന്ന് എനിക്ക് അന്യമാക്കുന്നു. രാത്രി കാഴ്ചയും അത്ര മോശമൊന്നുമല്ല . ഇരുട്ടില്‍ കണ്ണുകാണില്ലെന്ന മുന്‍ധാരണ ഈ രാത്രി യാത്രകളാണ് തിരുത്തിത്തന്നത്. പട്ടണങ്ങള്‍ പൊതുവെ രാത്രികളിലാണ് കാണാന്‍ കൗതുകം. പകലത്തെ തിരക്കിട്ട ഓട്ടപ്പാച്ചിലുകളും സിഗ്നലുകളില്‍ ഊഴം കാത്തുകിടക്കുന്ന വാഹനങ്ങളുടെ നീണ്ട നിരകളും ഒതുങ്ങിയിട്ടുണ്ടാകും. വാഹനങ്ങളുടെ ചെകിടടപ്പിക്കുന്ന ഹോണ്‍ വിളികളും പരസ്പരമുള്ള ചീത്തവിളികളും എല്ലാം അടങ്ങി, പകലുകളെ അപേക്ഷിച്ച് നഗരങ്ങള്‍ രാത്രി സ്വസ്ഥമായിരിക്കും. എവിടെ നോക്കിയാലും വര്‍ണ്ണ വിളക്കുകള്‍. അവിടങ്ങളിലെ രാത്രിക്കാഴ്ചകള്‍ ഉത്സവങ്ങളെ അനുസ്മരിപ്പിക്കും. ഇരുട്ടിന്റെ പുതപ്പിലുറങ്ങുന്ന ഗ്രാമങ്ങളുടെ രാത്രിക്കാഴ്ച തീര്‍ത്തും വിഭിന്നമാണ്. ആദ്യം കുറച്ചുസമയം കണ്ണിനുമുന്നില്‍ ഇരുട്ടുമാത്രേ ഉണ്ടാവൂ. എന്നാല്‍ കണ്ണു പിന്‍വലിക്കാതെ ആ ഇരുട്ടിലേ ക്കുതന്നെ നോക്കിയിരുന്നാല്‍ ക്രമേണ ചില രൂപങ്ങള്‍ തെളിയാന്‍ തുടങ്ങും. ആദ്യം വളരെ അവ്യക്തമായി, നിഴലുകള്‍ പോലെ. ക്രമേണ കാഴ്ചയുടെ വ്യക്തത കൂടിവരുന്നത് അനുഭവിച്ചറിയാം. താമരേശ്ശരി ചുരത്തിന്റെ രാത്രിക്കാഴ്ച വര്‍ണ്ണിക്കാനുള്ള വാക്കുകള്‍ എന്റെ പദസഞ്ചയത്തിലില്ല. അതനുഭവിക്കുകതന്നെ വേണം. മാനന്തവാടിയില്‍നിന്ന് തൃപ്പൂണിത്തുറയിലേക്കുള്ള ആദ്യ രാത്രിയാത്രയിൽ പുറേത്തയ്ക്കു നോക്കിയിരുന്ന ഞാന്‍ ചുരത്തിലെത്തിയപ്പോൾ വല്ലാെത്താരു മാനസികവിഭ്രാന്തിയിലക പ്പെട്ടു . ഒരായിരം നക്ഷ്രതങ്ങള്‍ ഒന്നിച്ചുദിച്ചുനില്ക്കുന്നു. പക്ഷേ മുകളിലല്ല, ബസ്സില്‍ നിന്ന് നേരെ താഴേക്കു നോക്കണം അവെയക്കാണാന്. ആകാശം നേരെ ഭൂമിയിേലക്ക് ഇറങ്ങിവന്നതു പോലെ! എന്താണ് സംഭവിച്ചതെന്ന് കുറച്ചു നേരത്തേക്ക് മനസ്സിലായില്ല. താഴെ നിന്ന് ചുരം കയറിവരുന്ന വാഹനങ്ങളുടെ യും താഴെയുള്ള വീടുകളിലേ യും മറ്റു കെട്ടിടങ്ങളിലേ യും വിളക്കുകളാണവ എന്നറിയാന്‍ കുറച്ചു സമയം വേണ്ടിവന്നു. ഈ യാത്രകളില്‍ എന്റെ സഹയാത്രികർ മിക്കവരും സാധാരണക്കാരായ നാട്ടിന്പുറത്തുകാരാവും. നഗരത്തിലെ യാത്രക്കാര്‍ പൊതുവെ പരസ്പരം സംസാരിക്കുന്നത് വളരെ ക്കുറവാണ്. സംസാരിച്ചാല്‍ തന്നെ തികച്ചും ഔപചാരികമായി മാത്രമായിരിക്കും. ഗ്രാമീണര്‍ അങ്ങിെനയല്ല. നമ്മളെ സംബന്ധിച്ച എല്ലാക്കാര്യങ്ങളും അന്വേഷിക്കും . എവിടെ നിന്നു വരുന്നു,എവിടെക്കുപോകുന്നു, യാത്രയുടെ ഉദ്ദേശ്യം, ജോലിയുേണ്ടാ, കുടുംബത്തില്‍ ആരെല്ലാമുണ്ട് അങ്ങനെ യങ്ങനെ .. നമ്മുടെ സ്വകാര്യതയിേലക്കുള്ള ഈ കടന്നുകയറ്റം പട്ടണവാസികള്‍ക്ക് അത്ര പിടിക്കില്ല. അവരുടെ നിഷ്ക്കളങ്കതയും ആത്മാര്‍ത്ഥതയും തിരിച്ചറിയുേമ്പാള്‍ ഈ അപ്രിയം അപ്രത്യക്ഷമാവും. യാത്രയുടെ തുടക്കത്തില്‍ വളരെ സ്വാത്രന്ത്യേത്താടെ സമാനഭാവത്തില്‍ പൊരുമാറുന്ന അവര്‍ പക്ഷേ എന്റെ ജോലിയും മെഡിക്കല്‍ ക്യാമ്പ് നടത്താനാണ് യാത്രെയന്നും അറിയുേമ്പാള്‍ പെട്ടെന്ന് കുറച്ച് അകലം പാലിക്കാറുണ്ട്. പെരുമാറ്റത്തില്‍ ബഹുമാനം പ്രകടിപ്പിക്കാന്‍ തുടങ്ങും. എന്നാല്‍ ഇത്തരം അകല്‍ച്ച അനാവശ്യമാെണന്നും ഞാനും അവരില്‍ ഒരാള്‍ മാത്രമാെണന്നും അവരെ പറഞ്ഞു ബോധ്യെപ്പടുത്താന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. പൊതുവെ കാപട്യം വളെരക്കുറവുള്ള അവേരാട് സംസാരിക്കാനും അവരുടെ പ്രശ്നങ്ങളും സന്തോഷങ്ങളും കേള്‍ക്കാനും ശ്രദ്ധിക്കാറുണ്ട്. േകാട്ടയത്തേക്കുള്ള പ്രൈവറ്റ് ബസ് പകല്‍ പാര്‍ക്ക് ചെയ്യുന്നത് മാനന്തവാടിക്കടുത്തുള്ള ദ്വാരകയിലാണ്. ബസ്സ് പുറപ്പെ ടുന്നതിനും മണിക്കൂറുകള്‍ മുമ്പേ യാത്രക്കാര്‍ സീറ്റുറപ്പിക്കും. മാനന്തവാടിയില്‍ എത്തുമ്പോഴേക്കും സീറ്റുകള്‍ നിറഞ്ഞിരിക്കും. സീറ്റുകിട്ടാതെ പലവട്ടം രാത്രി മുഴുവന്‍ ബോണറ്റില്‍ ഇരുന്ന് യാത്രെചേയ്യണ്ടിവന്നേപ്പാള് നേരത്തെ ദ്വാരകയിെലത്തി സീറ്റുറപ്പിക്കാന്‍ ഞാനും പഠിച്ചു. അത്തരം ഒരു യാത്രയിലാണ് സുശീലയെ പരിചയെപ്പട്ടത്. ബസ്സ് പാർക്കുചെയ്യുന്നത് പൊട്ടിെപ്പാളിഞ്ഞ ഒരു പഴയെകട്ടിടത്തിന്റെ മുന്നിലാണ്. അതിന്റെ പിന്‍ഭാഗം വനമാണ്. പൊളിഞ്ഞെകട്ടിടത്തിനു ചുറ്റും കുറ്റിച്ചെടികൾ വളര്‍ന്ന് ചെറിെയാരു കാടുപോലെ ആയിട്ടുണ്ട്. ആ വരാന്തയില്‍ ചിലര്‍ കള്ളുകുടിച്ച് ബോധമില്ലാതെ കിടക്കുന്നത് കാണാറുണ്ട്. ഒരു ഞായറാഴ്ച സന്ധ്യക്ക് പതിവുപോലെ ബസ്സുകയറാന്‍ എത്തി. പുറെപ്പടാന് രണ്ട് മണിക്കൂേറാളം പിന്നെയുമുണ്ട്. സീറ്റില്‍ ബാഗ് വച്ച് പുറത്തിറങ്ങി. അതെന്റെ പതിവാണ്. കുറച്ചുമാറി, പൊളിഞ്ഞ കെട്ടിടത്തിന്റെ മുറ്റത്ത് അടുപ്പുകൂട്ടി ഒരു സ്ത്രീ ഭക്ഷണം പാകം ചെയ്യുന്നു. അല്‍പ്പം മാറി അവരുടെ കറുത്ത നായ ചുരുണ്ടുകിടന്നുറങ്ങുന്നുണ്ട്. അവിടവിെടയായി കൂട്ടംകൂടിനില്‍ക്കുന്ന യാത്രക്കാരാരും അവരെ ശ്രദ്ധിക്കുന്നില്ല. അടുത്തുചെന്നപ്പോൾ അവര്‍ സംശയത്തോടെ നോക്കി. ഞാന്‍ ചിരിച്ചു. അവരും. ഐശ്വര്യമുള്ള മുഖം. വെറ്റില മുറുക്കുന്നുണ്ട്. സാമാന്യം തടിച്ച ശരീരം. ശ്രീകൃഷ്ണന്റെ രൂപം കയ്യില്‍ പച്ചകുത്തിയിരിക്കുന്നു. എണ്ണമെ ഴുക്കുള്ള സമൃദ്ധമായ തലമുടി അലക്ഷ്യമായി മുകളില്‍ കെട്ടിവച്ചിരിക്കുന്നു. സാധാരണ നാടോടികെളേപ്പാലെ വൃത്തിഹീനമായ പാത്രങ്ങളിലല്ല പാചകം ചെയ്യുന്നത്. അടുപ്പില്‍ തേച്ച് വെളുപ്പിച്ച അലൂമിനിയ പാത്രത്തില്‍ അരി തിളക്കുന്നു. അടുത്തുതന്നെ വൃത്തിയുള്ള ബക്കറ്റില്‍ വെള്ളം അടച്ചുവച്ചിട്ടുണ്ട്. ഉരുളക്കിഴങ്ങ് കഴുകി തൊലികളഞ്ഞുെകാണ്ടിരിക്കുകയാണ് അവര്‍. അടുത്തുകിടക്കുന്ന ഒരു കല്ലില്‍ ഞാനും ഇരുന്നു. വരാന്തയില്‍ കെട്ടിയ അയയില്‍ നിന്ന് ഒരു തുണിയെടുത്തുെകാണ്ടുവന്നു സുശീല അതിലിരിക്കാന്നിര്ബന്ധിച്ചുവെ
മൂന്നു ചീരമാര്
വയനാട്ടിലെ പണിയരുടെ യിടയിലുള്ള പലപേ രുകളും കേട്ടാല്‍ ലിംഗമെതെന്നു തിരിച്ചറിയാനാവില്ല. ഉദാഹരണത്തിന് കയ്മ, പാച്ച, വെള്ളി, കെമ്പി, ചീര. . ഇതില്‍ കയ്മയും വെള്ളിയും പുരുഷനാമങ്ങളാണ്. പാച്ചയും ചീരയും കെമ്പിയും സ്ത്രീ നാമങ്ങളും. പഴയതലമുറയിലുള്ളവരുെടയിടയില് രസകരങ്ങളായ വേറെയും ധാരാളം പേരുകളുണ്ട്. പുതിയ തലമുറയിലുള്ളവര്‍ക്ക് ആധുനിക പേരുകളാണ് കൂടുതലായും ഉളളത്. ചീര എന്നത് അവരുെടയിടയില് ഏറ്റവും സാധാരണയായ ഒരുേപരാണ്. മിക്കവാറും എല്ലാ കോളനികളിലും കാണും ഒരു ചീര. ചിലയിടങ്ങളില്‍ ഒന്നില്‍ക്കൂടുതലും. െകായ്ലിവീട്ടില്‍ പണിയേകാളനിയില് കണ്ട മൂന്നു ചീരമാെരക്കുറിച്ച് . . ഒന്നാം ചീര െകായ്ലിവീട്ടില്‍ കോളനിയിലെ വീടുകളെ വീടുകള്‍ എന്നു വിളിക്കാനാവില്ല. കുടിലുകള്‍ എന്നുേപാലും വിളിക്കാന്‍ ബുദ്ധിമുട്ടാണ്. മണ്ണും കല്ലും കൊണ്ട് തറെകട്ടി, അതിനു മുകളില്‍ ടാര്പ്പോളിന് ഷീറ്റിട്ട് മറച്ച്, അതുെകാണ്ടുതന്നെ മേല്‍ക്കൂരയും മേഞ്ഞ ഷെഡുകളാണ് അവ. ആദിവാസികള്‍ക്ക് ഭൂമി പതിച്ചുെകാടുക്കുന്നു എന്ന് സര്‍ക്കാര്‍ മേനി വിളമ്പുേമ്പാഴും വര്‍ഷങ്ങളായി താമസിക്കുന്ന ഈ കോളനിയിലെ കുടിലുകള്‍ ഒന്നിനുേപാലും ഇനിയും പട്ടയം ലഭിച്ചിട്ടില്ല. വില്ലേജിന്റെ ഉടമസ്ഥതയിലുള്ള സ്ഥലമാണ് അതെന്നാണ് അറിഞ്ഞത്. പഴയ വില്ലേേജാഫീസിന്റെ കെട്ടിടം ഉപേയാഗിക്കാതെ അവിെടത്തന്നെ കിടന്ന് ചോര്‍ന്നൊലിക്കുന്നു. തെന്നിെത്തറിച്ച കുത്തെനയുള്ള കയറ്റം കയറിേവണം അവിെടെയത്താന്. സൈക്കിള്‍ പോലും കൊണ്ടുേപാകാന്‍ സാധിക്കാത്ത വഴി. താഴെ ഒരു എല്‍ പി സ്ക്കൂളുണ്ട്. സ്ക്കൂളിന്റെ മുറ്റത്തുള്ള കിണറ്റില്‍ നിന്നാണ് കുടിക്കാനും കുളിക്കാനും മറ്റാവശ്യങ്ങള്‍ക്കുമുള്ള വെള്ളം കൊണ്ടുവരുന്നത്. ഒന്നിനുമുകളില്‍ ഒന്നായി മൂന്നും നാലും പാത്രങ്ങളില്‍ വെള്ളം നിറച്ച് തലച്ചുമടായി പെണ്ണുങ്ങള് തെന്നിെത്തറിച്ച വഴിയിലൂടെ കയറ്റം കയറുന്ന കാഴ്ച ആദ്യം കണ്ടേപ്പാള്‍ പകച്ചു. പിന്നീടതൊരു പതിവുകാഴ്ചയായി. െകായ്ലിവീട്ടില്‍ കോളനിയിലെ ഏറ്റവും പ്രായം ചെന്ന അംഗമാണ് ചീരമ്മ. പ്രായം എത്രയാെയന്ന് അവര്‍ക്കും മറ്റുള്ളവര്‍ക്കും അറിയില്ല. തൊണ്ണൂറില്‍ കുറയില്ല. ആദ്യസന്ദര്ശനദിവസം അവര്‍ ഒരുവടിയിലൂന്നി കൂനിക്കൂടി കുടിലിന്റെ വാതില്ക്കല് വന്നു നിന്നു. ഒറ്റമുറി മാത്രമുള്ള കൊച്ചുകുടില്‍. അടുക്കളയും ഊണുമുറിയും കിടപ്പുമുറിയും മാത്രമല്ല കുളിമുറിയും കക്കൂസും പോലും ചീരമ്മയ്ക്ക് ആ കൊച്ചുമുറിതെന്നയാണ്. ഏതാണ്ട് എട്ടടിേയാളം നീളവും വീതിയുമുള്ള മുറിയുടെ നിലം സാധാരണ മറ്റു കുടിലുകളിേലതുേപാലെ ചാണകം മെഴുകിയിട്ടില്ല, വെറും മണ്‍തറ. മുറിയിലാകെ വല്ലാത്ത ദുര്‍ഗന്ധം. ഒരുമൂലക്ക് കത്തിത്തീര്‍ന്ന വിറകുകഷ്ണങ്ങളും ചാരവും നിറഞ്ഞ ഒരടുപ്പ്. അതിനുമുകളിലിരിക്കുന്ന കലത്തില്‍ എന്തോ ഭക്ഷണം അടച്ചുവച്ചിട്ടുണ്ടായിരുന്നു. മറ്റൊരിടത്ത് കീറിയ പായ ചുരുട്ടിവച്ചിട്ടുണ്ട്. കുറച്ചുമാറി ഒരു പൊട്ടക്കലം ഇരിക്കുന്നു. അത് ചീരമ്മയുടെ കക്കൂസാണ്. അതാണ് ദുര്‍ഗന്ധത്തിന്റെ ഉറവിടം. പരിേശാധിക്കുന്നതിനായി ഇരിക്കാനും ബി പി അപ്പാരറ്റസ് വയ്ക്കാനും ഒരു കൊരണ്ടി പലകേപാലും ആ കുടിലിലില്ല. നിലത്ത് കുത്തിയിരുന്നാണ് അന്നവരെ പരിേശാധിച്ചത്. ചീരമ്മയല്ലാതെ മറ്റാരും കുടിലിലുണ്ടായിരുന്നില്ല. താഴെ വണ്ടിയില്‍ വന്ന് മരുന്നുവാങ്ങിയത് അയല്പക്കത്തുള്ളവരാണ്. അവരില്‍നിന്നാണ് ചീരമ്മെയക്കുറിച്ച് കൂടുതലറിഞ്ഞത്. ചീരമ്മ ഒരുപാട് പെറ്റു, ഏതാണ്ട് എല്ലാെക്കാല്ലവും. അവരുടെ പേറ് തുടര്‍ന്നു. പക്ഷേ കുഞ്ഞുങ്ങള്‍ ഒന്നുകില്‍ ചാപ്പിള്ളയായി പിറന്നു. അല്ലെങ്കില്‍ ജനിച്ച് മാസങ്ങള്‍ക്കുള്ളില്‍ മരിച്ചു. ചിലര്‍ രണ്ടോ മൂന്നോ വയസ്സുവരെ അല്പ്രപാണികളായി ജീവിച്ചു. പിന്നെ അവരും പോയി. ഒടുവില്‍ മരണേദവന് ദയേതാന്നിെയന്നു തോന്നുന്നു, ഒരുമകനേയും മകളേയും അദ്ദേഹം ചീരമ്മയുടെ കൂടെ ജീവിക്കാന്‍ വിട്ടു. ഇളയമകന് മൂന്നോ നാലോ വയസ്സുള്ളേപ്പാള് കെട്ടിേയാനും മരിച്ചു. ആ കഥ ചീരമ്മ വിറക്കുന്ന ശബ്ദത്തില്‍ പറഞ്ഞു : "ഒരു കര്ക്കടമാസത്തി മഴ തോരാതെ നിന്നീന്. ഓര് ബയലില്‍ പണിക്ക് പോയതാ. രാത്തിരിയായപ്പ ഒരു കുളിരും ചൂടും വന്ന്. പിേറ്റന്ന് നേരം ബെളുക്ക്മ്പ ഓല് ചത്ത്.' അതുവരെ മറ്റു പണിച്ചികെളേപ്പാലെ കൂട്ടംകൂടി പറമ്പുകളിലലഞ്ഞ് അടക്കെപറുക്കിയും വിറക് ശേഖരിച്ചും വട്ടംകൂടിയിരുന്ന് മുറുക്കിത്തുപ്പിയും കഴിഞ്ഞ ചീരക്ക് ഭര്‍ത്താവ് മരിച്ചേതാടെ മക്കളെ വളര്‍ത്താന്‍ പണിക്കുേപാകാതെ മറ്റുനിവൃത്തിയില്ലാെതയായി. അന്ന് ഇന്നെത്തേപ്പാലെ വയനാട്ടിലെ വയലുകെളല്ലാം നേന്ത്രവാഴയും കയ്പ്പക്കയും കയ്യടക്കിയിട്ടുണ്ടായിരുന്നില്
ദൈവത്തെ കണ്ടു. പൂജയും കോഴിെവട്ടും നടത്തി. പാറൂന് വീണ്ടും വയറ്റിലുണ്ടായി, മാസങ്ങള്‍ക്കുള്ളില്‍ അതും പോയി. രക്ത്രസാവം നില്ക്കാെതയായി. അവസാനം ഒരു രാത്രി പാറൂേനയും മരണം കൊണ്ടുേപായി. േചമന്റെ കള്ളുകുടി കൂടിക്കൂടിവന്നു. കുടിച്ചുവന്ന് അവന് അമ്മയെ തല്ലാന്‍ തുടങ്ങി. രാത്രിയായാല്‍ അവരുടെ കുടിലില്‍ നിന്ന് ചീരയുടെ കരച്ചില് പതിവായി. പലരാ്രതികളിലും മര്‍ദ്ദനം സഹിക്കാനാവാതെ അവര്‍ അടുത്തുള്ള കുടിലുകളില്‍ അഭയം തേടി. കള്ളുകുടിച്ചുവന്ന് പെണ്ണുങ്ങളെ തല്ലുന്നത് കോളനികളില്‍ സര്വ്വസാധാരണമാെണങ്കിലും പ്രായമായ അമ്മയെ ഇങ്ങനെ മര്‍ദ്ദിക്കുന്നത് മറ്റുള്ളവര്‍ക്ക് കണ്ടുനില്‍ക്കാനായില്ല. അവര്‍ ചേമനെ ഉപേദശിച്ചു, ശകാരിച്ചു, ഇടയ്ക്ക് രണ്ടടിയും കൊടുത്തുേനാക്കി. നിവര്‍ത്തിയില്ലാതെ ചിലര്‍ പോലീസില്‍ പരാതിെപ്പട്ടു. പക്ഷേ, പോലീസ് അനേ്വഷിെച്ചത്തിയേപ്പാള് ചീരമ്മയുടെ മട്ടുമാറി. താനും മകനുമായി യാതൊരു പ്രശ്നവുമിെല്ലന്നും മറ്റുള്ളവര്‍ മകേനാടുള്ള വൈരാഗ്യം കൊണ്ടു പരാതിെപ്പട്ടതാെണന്നും ആ അമ്മ പറഞ്ഞു. പോലീസ് പോയേതാടെ മേലില്‍ തല്ലുെകാണ്ട് കരഞ്ഞുവിളിച്ച് ഞങ്ങളുടെ കുടിലിേലക്ക് വന്നേക്കരുെതന്ന് മറ്റുള്ളവരും ഒരുത്തനും മേലില്‍ ഞങ്ങളുടെ കുടിലില്‍ കേറിേപ്പാകരുെതന്ന് ചേമനും വിലക്കി. അതോടെ ചീരമ്മ ശരിക്കും ഒറ്റെപ്പട്ടു. അവര്‍ക്കുള്ള മരുന്ന് വാങ്ങിെകാണ്ടുെകാടുക്കാന് പോലും മറ്റുള്ളവര്‍ മടിച്ചു. അവര്‍ വാങ്ങിെക്കാടുക്കുന്ന മരുന്ന് കൊടുക്കാന്‍ മകന് സമ്മതിക്കില്ലേത്ര. അവനത് വലിെച്ചറിഞ്ഞുകളയും. വളരെ നിര്‍ബന്ധിച്ചിട്ടാണ് അടുത്ത കുടിലിലെ ലീല മരുന്ന് കൊണ്ടുെകാടുത്തത്. രണ്ടാമത്തെ സന്ദര്‍ശനത്തിന് ആ കോളനിയിെലത്തിയേപ്പാളാണ് അറിഞ്ഞത്, ചീരമ്മ തളര്‍ന്നു കിടപ്പാണ്. ഇടതു കയ്യും കാലും തീരെ അനക്കുന്നില്ല. സംസാരിക്കുന്നില്ല, എഴുേന്നറ്റ് ഇരിക്കുന്നില്ല. വായില്‍നിന്ന് വെള്ളം സദാ ഒഴുകുന്നുണ്ട്. അന്ന് ചേമേനയും കണ്ടു. അമ്മ തറയില്‍ കാല് വഴുതി വീണുേപയതാെണന്നും അന്നുമുതല്‍ സംസാരിക്കുന്നിെല്ലന്നും സങ്കടെപ്പട്ടു. അമ്മ വീണതുമുതല്‍ അയാള്‍ പണിക്കുേപാകുന്നില്ല. അമ്മയെ നോക്കാനായി വീട്ടില്‍തന്നെ ഇരുപ്പാണ്. ആശുപ്രതിയില്‍ കൊണ്ടുേപായി അഡ്മിറ്റുെചയ്യാെമന്നു ഞങ്ങള്‍ പറഞ്ഞേപ്പാള്‍ കൂടെ നില്ക്കാന് സ്ത്രീകളില്ലാത്തതിനാല്‍ പറ്റിെല്ലന്ന് മകന്. അയാള്‍തന്നെ താഴെ വണ്ടിയുടെ അടുത്തുവന്ന് അമ്മയ്ക്കുള്ള മരുന്നും വാങ്ങിേപ്പായി. മറ്റുള്ളവരുടെ വിവരണത്തില്‍ നിന്ന് എന്റെ ഉള്ളില്‍ രൂപം കൊണ്ടിട്ടുണ്ടായിരുന്നതില്നിന്നും നേരില്‍കണ്ട ചേമന്റെ രൂപം വളരെ വ്യത്യസ്തമായിരുന്നു. അമ്മയുടെ അവസ്ഥയില്‍ ദുഖിതനായ, സൗമ്യനായ ഒരുപാവം മദ്ധ്യവയസ്കന്. മരുന്നുവാങ്ങാന്‍ വണ്ടിയുടെ അടുത്തുവന്നേപ്പാള് മറ്റുള്ളവരാണ് പറഞ്ഞത്, ചീര കാല്‍വഴുതി വീണെതാന്നുമല്ല, മകന്റെ തല്ലുെകാണ്ട് വീണതാണതേ്ര! വീണുകിടക്കുന്ന ഈ അവസ്ഥയിലും അയാള്‍ ദിവസവും മുറെതറ്റാതെ തല്ലുന്നുമുെണ്ടന്നു കേട്ടേപ്പാള്‍ വിശ്വസിക്കാനാനയില്ല. എന്നാെലന്താ, മിണ്ടാേമ്മെലങ്കിലും മകനെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ തള്ള ഇപ്പളും അവിടെ കിടന്ന് മുക്രയിടും. പിന്നെന്തിനാ ഞങ്ങള്‍ വെറുതെ ചീത്തയാവാന്‍ നില്ക്കണെ എന്ന് കറുപ്പന് രോഷം കൊണ്ടേപ്പാള് ആ മാതൃവാത്സല്യത്തിന്റെ മുന്നില്‍ വാക്കുകളില്ലാതെ ഞാന്‍ മൗനയായി.
വെള്ളച്ചി
----------------
ഓല് നാട്ടാരേ കാണുമ്പ പൊരേല് പായണേന് ഓലേ പറഞ്ഞിറ്റ് കാര്യോല്ല. ഞാടെ കാര്ന്നോമ്മാര് ചെയ്ത്ബച്ച പണീന്റെ കൊണാത്. ആരാന്റേം തലബെട്ടം കണ്ടാ ഞാളേ ‘പായ്, പായ് ‘ ന്ന് കാട്ടിലേക്ക് പായിച്ചീന് അബറ്റ. ഒരാളേം കാണിക്കാണ്ടേം മുണ്ടിക്കാണ്ടേം ബളത്തീന്. പിന്നെങ്ങനാ ഇപ്പ ഓല് മറ്റൊള്ളോരോട് മനുസനേപ്പോലെ മുണ്ടേം പറയേം ചെയ്യാ?’
മുറ്റത്ത് കാലുനീട്ടിയിരുന്ന് വെറ്റിലയും അടക്കയും മരംകൊണ്ടുള്ള കുഞ്ഞുരലില്‍ ഇടിക്കുന്നതിനിടയില്‍ വെള്ളച്ചിയമ്മൂമ്മ ആരോടെന്നില്ലാതെ രോഷം കൊണ്ടു . മണ്മറഞ്ഞുപോയ കാര്‍ണോമ്മാരെക്കുറിച്ചു പറയുമ്പോള്‍ ഉപസര്‍ഗ്ഗ വിശേഷണമായി പച്ചത്തെറിവാക്കുകള്‍ ലോഭമില്ലാതെ ഉപയോഗിച്ചു.
കോളനിയിലെ മൂപ്പന് നമ്പിയുടെ ഭാര്യയാണ് വെള്ളച്ചി.
സാധാരണ പണിയര്‍ക്ക് പ്രായമെത്രയായാലും മുടി നരക്കാറില്ല. അതില്‍നിന്ന് വ്യത്യസ്തമായി വെള്ളച്ച്യമ്മൂമ്മയുടെ തലമുടിയാകെ വെളുത്താണ്. പ്രായം തൊണ്ണൂറിലേറെയുണ്ടാകും. പുറത്തുനിന്ന് ആരെങ്കിലും വന്നാല്‍ പണിയക്കുടിയിലെ സ്ത്രീകള്‍ ഓടിയൊളിക്കുന്നതിനെക്കുറിച്ചാണ് അവര്‍ പറയുന്നത്. പണ്ടുമുതലേ കാര്ന്നോമ്മാര് അങ്ങനെ ശീലിപ്പിച്ചിരുന്നു. അതിനാലാണത്രേ ഇപ്പോഴും പണിയര്‍ പുറമേനിന്നുള്ളവരെ കാണുമ്പോള്‍ ഓടിയൊളിക്കുന്നത്.
ക്യാമ്പ് കഴിഞ്ഞ് മരുന്നുകള്‍ വാനില്‍ അടുക്കിവച്ചശേഷം കഥകേള്‍ക്കാനും ചരിത്രമറിയാനുമുള്ള കൗതുകത്താല്‍ വെള്ളച്ചിയമ്മൂമ്മയെ പറയാന്‍ പ്രേരിപ്പിച്ചുകൊണ്ട് അടുത്തുകൂടി. കേള്വിക്കാരിയെ കിട്ടിയ സന്തോഷത്തില്‍ ചുണ്ടില്‍ രണ്ടു വിരലുകള്‍ ചേര്‍ത്ത് വച്ച്, അതിനിടയിലൂടെ നീട്ടിത്തുപ്പി വെള്ളച്ചി നിവര്‍ന്നിരുന്നു . ‘തള്ള പൊരാണം തൊടങ്ങ്യാ മോന്ത്യായാലും തീരൂലാ. സാറ് ബീട്ടിപ്പാന്‍ നോക്ക്ന്നേ ‘
അകത്തുനിന്ന് ഒരു കസേരയുമായി വന്ന മരുമകള്‍ പറഞ്ഞു.
‘പറയട്ടെ. കാര്യങ്ങളറിയാന്‍ എനിക്കും താല്പര്യമുണ്ട്.’ കസേര സ്നേഹപൂര്‍വ്വം നിരസിച്ച്, തറയിലിട്ട മുട്ടിപ്പലകയില് ഇരിക്കുന്നതിനിടയില്‍ പറഞ്ഞു.
‘ഞാള്
ചെറ്യേ പിള്ളരാരുന്നപ്പോ ഈടേല്ലാം ഇപ്പക്കാണണചേല്ക്കൊന്ന്വല്ല. അപ്പോ ഇബ്ടേല്ലാം കാടാര്ന്ന് . . .’ മലയാളവും അവരുടെ സ്വന്തം ഗോത്രഭാഷയും ഇടകലര്‍ത്തി വെള്ളച്ചി കഥപറയാന്‍ തുടങ്ങി. ഇടക്ക് ഓര്‍മ്മകളില്‍ സ്വയം നഷ്ടപ്പെട്ടും മറ്റുചിലപ്പോള്‍ വിങ്ങിപ്പൊട്ടിയും നല്ല ഓര്‍മ്മകളില്‍ നിഷ്ക്കളങ്കമായി സന്തോഷിച്ചും. പണ്ട് ജന്മിമാരുടെ അടിമകളായിരുന്നൂത്രേ പണിയര്‍. ഓരോ വര്‍ഷവും വള്ളിയൂര്‍ക്കാവിലെ ഉത്സവത്തിനാണ് അവര്‍ പണിയക്കുടുംബങ്ങളെ ലേലം വിളിക്കുന്നത്. പിന്നെ അടുത്ത ഒരുവര്‍ഷത്തേക്ക് അവര്‍ ജന്മിയുടെ സ്വകാര്യസ്വത്താണ്. അങ്ങനെ സ്വന്തമാക്കുന്ന പണിയന്റെ കുടുംബത്തിനുമേല്‍ ജന്മിക്ക് സര്‍വ്വാധികാരമാണ്. പുലര്‍ച്ചെ മുതല്‍ മൂവന്തിയോളം പാടത്തും പറമ്പിലും മാടിനെപ്പോലെ പണിയെടുക്കുന്ന പണിയന് പക്ഷേ തമ്പ്രാന്റെ അടിച്ചതിനകത്ത് കയറാന്‍ അവകാശമില്ല. തീണ്ടാപ്പാട് ദൂരെ വേണം നില്ക്കാന്. ആഴ്ചയിലൊരിക്കല്‍ തലയില്‍തേക്കാന്‍ ഒരുതുടം എണ്ണ, മാസത്തില്‍ ഒരുസേര്‍ നെല്ല്, ഓണത്തിനും വിഷൂനും ഓരോ തുണി. ഇത്രയൊക്കെയാണ് കൂലി.
വയനാട്ടിലെ പലയിടങ്ങളിലും ഇപ്പോഴും സവര്‍ണ്ണ ഹിന്ദുക്കളും ആദിവാസികളിലെത്തന്നെ ഉയര്‍ന്ന ഗോത്രക്കാരും പണിയരെ മുറ്റത്തുപോലും കയറാനനുവദിക്കാറില്ല. വയനാട്ടിൽ ഉള്ളപ്പോൾ എന്നോടൊപ്പം സഹായികളായി താമസിക്കുന്നവർ പണിയാരാണെന്നു കേട്ട് അവിടെയുള്ളവർ അത്ഭുതപ്പെടാറുണ്ട്. പണിയരെ വീട്ടിൽ കയറ്റുമോ ,അവർ പാകം ചെയ്ത ഭക്ഷണം നിങ്ങൾ കഴിക്കുമോ എന്നെല്ലാമുള്ള ചോദ്യങ്ങൾ ഇപ്പോഴും എനിക്ക് കേൾക്കേണ്ടിവരാറുണ്ട്
‘ചെറ്യേ മൊട്ടത്ത്യോളേം മൊട്ടമ്മാരേം തമ്പ്രാക്കള്‍ കാണാത്യാ ഞാള് ബളത്തല്.’ വെള്ളച്ചി കഥ തുടര്‍ന്നു. പെണ്‍കുട്ടികളെ മൊട്ടത്തി എന്നും ആണ്‍കുട്ടികളെ മൊട്ടന്‍ എന്നുമാണ് അവരുടെ ഭാഷയില്‍ പറയുന്നതെന്ന് നേരത്തെ മനസ്സിലാക്കിയിരുന്നു എങ്കിലും അവരെ തമ്പ്രാക്കളില്‍നിന്ന് ഒളിപ്പിക്കുന്നതിന്റെ രഹസ്യം മനസ്സലായില്ല. എന്റെ സംശയം കേട്ടപ്പോള്‍ അമ്മൂമ്മ ഉറക്കെച്ചിരിച്ചു. ചിരിയുടെ അവസാനം പുച്ഛവും ദേഷ്യവും സങ്കടവും അടക്കാനാവാതെ അവര്‍ നീട്ടിത്തുപ്പി. കുറച്ചുനേരം അവര്‍ മൗനമായിരുന്നു. മുഖം ദേഷ്യത്താല്‍ വലിഞ്ഞുമുറുകി.
‘ഓല്
തൂരേന്ന് ബരണകണ്ടാ പണ്യേര് കാട്ടിലേക്ക് പായണം, ഓലേ തീണ്ടാണ്ടിരിക്കാന്‍. ബയലിലും തോട്ടത്തിലും പണീട്ത്ത് തളര്മ്പോ ച്ചിരി ബെള്ളം കുടിക്കണേങ്കി ചെരട്ടേലാ ഒയിച്ച് തരല്. അതും തൂരെ പറമ്പില്‍. പയിക്കുമ്പം പറമ്പില്‍ കുയീട്ത്ത്, അതില്‍ ചേമ്പെല ഇട്ട് അതിലൊയിച്ചാ കഞ്ഞി തരല്. ഓലടെ പാത്തരങ്ങള് പണിച്ച്യോള് തൊട്ടാ ചുത്തം മാറും, മുറ്റത്ത് ഞാള് കേറ്യാ പിന്നെ ചാണാന്‍ തളിക്കണം ചുത്താവാന്‍. പച്ചേ, പണിച്ച്യോളെ പിടിച്ചോണ്ട് പോയി അബമ്മാര്ടെ തെളപ്പ് തീര്‍ക്ക്മ്പ ചുത്തക്കേടൂല്ലാ തീണ്ടലൂല്ല. പണിച്ച്യോളെ ബയറ്റില്ണ്ടാക്കി ബിട്ടാ ണ്ടാബണ പൈതങ്ങളെ തൊടാന്‍ പറ്റൂല്ല.. ത്ഫൂ. . .’
വെറ്റിലയില്‍ നൂറുതേച്ച്, അടക്കചേര്‍ത്ത് കൈയുരലില്‍വച്ച് ഇടിക്കുന്നത് നോക്കി വെള്ളച്ച്യമ്മൂമ്മയുടെ ദേഷ്യമടങ്ങാന്‍ ക്ഷമയോടെ കാത്തിരുന്.
‘നാട്ടീന്നു ബന്ന *ചേട്ടമ്മാര്ക്ക് തീണ്ടലും തൊടീല്വൊന്നൂല്ല. ഓല്ക്ക് ബേണ്ടത് ഞാടെ കുടീരിക്കണ കാടാ. അയിന് ഓല് മൂപ്പന് ച്ചിരി കള്ളും പൊകലേം ബാങ്ങികൊട്ക്കും. ഓലതും ബാങ്ങി എല്ലാം ഒയിഞ്ഞ് കൊട്ക്ക്വേം ചെയ്യും. ചേട്ടമ്മാര്ക്കും ഇബ്ടത്തെ തമ്പ്രാക്കമ്മാര്ക്കും ഒര് കാര്യത്തില്‍ ബത്യാസോല്ല. മോന്ത്യായാ കൂട്ടിന് ഞാടെ മൊട്ടച്ച്യാരെ ബേണം. അതോണ്ടാ കാര്ന്നോമ്മാര് പൈതങ്ങളെ നാട്ടാരെ കാണാണ്ട് ബളത്തീത്. കുടീരിക്കണ കാടിന്റട്ത്തെങ്ങാനും ആരാന്റേം തലബെട്ടം കണ്ടാ ഓല് ഞാളെ കാട്ടിലേക്ക് പായിക്കും.’
പെട്ടെന്ന് അമ്മൂമ്മ തളര്‍ന്നു . ശ്വാസം നീട്ടി വലിക്കാന്‍ തുടങ്ങി. വിയര്‍ത്തുമുങ്ങി. ആകെ ഒരു സംഭ്രമം. ഓടിച്ചെന്ന് ബി പി അപ്പാരറ്റസ് എടുത്തുകൊണ്ടുവന്നു. ബ്ലഡ് പ്രഷര്‍ ക്രമാതീതമായി ഉയര്‍ന്നിരിക്കുന്നു. ശ്വാസംമുട്ടലുമുണ്ട്. ഹൃദ്രോഗിയായ അവര്‍ കൂടുതല്‍ സംസാരിച്ചതിന്റെ ക്ഷീണവും പഴയകാര്യങ്ങള്‍ അയവിറക്കിയപ്പോഴുണ്ടായ വികാരത്തള്ളിച്ചയുമാണ് പെട്ടന്നവരെ തളര്‍ത്തിയത്. മരുന്നു കൊടുത്തു. കുടിലിനകത്തുകൊണ്ടുപോയി കിടത്തി. കുറച്ചുസമയംകൂടി അവിടെത്തന്നെയിരുന്നു. വീണ്ടും പരിശോധിച്ചപ്പോള്‍ ബി പി താണതായി കണ്ടു. ശ്വാസംമുട്ടലും കുറഞ്ഞു. നന്നായി ഇരുട്ടിയപ്പോള്‍ അവര്‍ പൊയ്ക്കൊള്ളാന്‍ നിര്‍ബന്ധിച്ചു.
ആ കാലമൊക്കെ കഴിഞ്ഞില്ലെ, ഇനി നിങ്ങളെ ആരും ഉപദ്രവിക്കില്ല എന്ന് വെള്ളച്ചിയെ സമാധാനിപ്പിച്ച് വണ്ടിയില്‍ കയറുമ്പോള്‍ വിങ്ങലോടെ ഓര്‍ത്തു, ചൂഷകര്‍ക്കും ചൂഷണത്തിന്റെ രീതിക്കും മാത്രമാണ് മാറ്റം വന്നിരിക്കുന്നത്. ഇവരുടെ അവസ്ഥക്ക് ഇനി എന്നാണൊരു മാറ്റമുണ്ടാവുക !
—————————————
* ക്രിസ്ത്യാനികളെ പൊതുവെ വയനാട്ടിൽ പറയുന്നത് ചേട്ടന്മാർ എന്നാണ് .