ഇന്ന്,ഏതൊരു കുഞ്ഞും ജനിക്കുന്നതുനു മുന്‍പേ,അവന്റെ പേരും നാളും ജനനതീയതിയും ,എന്തിനേറെ ,ലിംഗമേതെന്നു പോലും തീരുമാനമാകുന്നതിനു മുന്‍പേ,തീരുമാനിക്കപ്പെടുന്ന ഒന്നുണ്ട്. അവന്റെ ജാതി,അവന്റെ മതം.

Tuesday, April 6, 2010

ചോറ്റാനിക്കരയമ്മയും,ഞാനും,എം എഫ് ഹുസ്സൈനും ...

ഏതാനും ദിവസങ്ങള്‍ മുന്‍പ് എന്റെ 'ചോറ്റാനിക്കരയമ്മ'എന്ന കവിത ഓര്‍ക്കുട്ടിലെ ചില കമ്യൂണിറ്റികളിലും,ചില വെബ്‌ സൈറ്റുകളിലും ഒരുപാട് ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി.
ഞാന്‍ ഈ രചനയില്‍ ദൈവത്തെയോ,മതത്തെയോ മോശമായി ചിത്രീകരിച്ചിട്ടില്ലെങ്കിലും ഇതിന്റെ ചര്‍ച്ചയില്‍ ദേവിയെ തുണിഉരിച്ചു, മതസൌഹാര്ദ്ദത്തിനു കേടുവരുത്തി,വിശ്വാസത്തെ ഹനിച്ചു തുടങ്ങിയ ഒരുപാട് ഭര്‍ത്സനങ്ങള്‍ എനിക്ക് കേള്‍ക്കേണ്ടി വന്നു.

ഇതാണാ കവിത :

ഇന്നലെ ദേവി
എന്റെ സ്വപ്നത്തില്‍ വന്നു ,
സാക്ഷാല്‍ ചോറ്റാനിക്കരയമ്മ.
പറഞ്ഞിട്ട് അമ്മ വിശ്വസിച്ചില്ല ,
അച്ഛനും ,ചേച്ചിമാരും
ആരും വിശ്വസിച്ചില്ല .
എങ്കില്‍ വരച്ചുകാട്ടാന്‍
അവര്‍.
വരക്കാന്‍ തുടങ്ങിയ ഞാന്‍
ഞെട്ടിപ്പോയി.
എങ്ങിനെ വരക്കും !
നാടുകടത്തപ്പെട്ടാലോ !
അര്‍ദ്ധ നഗ്നാംഗിയായ
ദേവിയെ പട്ടുടുപ്പിച്ചു.
അമ്മ പറഞ്ഞു :
"അയ്യേ ,ഇത് ചോറ്റാനിക്കരയമ്മ അല്ല ".
എല്ലാരും പറഞ്ഞു :
"അയ്യേ ,ഇത് ചോറ്റാനിക്കരയമ്മ അല്ല ".

ഞാന്‍ സ്വപ്നം കണ്ടിട്ടേയില്ല ,
കുഴപ്പമില്ലല്ലോ ....

ഞാന്‍ ചോറ്റാനിക്കരയമ്മയുടെ ഭക്തയാണ്.പറ്റുമ്പോഴൊക്കെ അവിടെ പോയി തോഴാറുമുണ്ട്.അവിടെ പോകാന്‍ സാധിക്കാത്തപ്പോഴും,ദിവസേനയുള്ള പ്രാര്‍ഥനകളിലും അമ്മയെ സ്മരിക്കാറുണ്ട്.അപ്പോഴെല്ലാം ഉള്ളില്‍ വരുന്ന രൂപം ഓര്‍മ്മവച്ചനാള്‍ മുതല്‍ എന്റെ ഉള്ളില്‍ പതിഞ്ഞിട്ടുള്ള അര്‍ദ്ധനഗ്നാംഗിയായ അമ്മയുടെ(ദേവിയുടെ)രൂപം തന്നെയാണ്.അതില്‍ മോശമായി ഒന്നും എനിക്ക് തോന്നിയിട്ടുമില്ല.എനിക്കേതായാലും ദേവിയെ അര്‍ദ്ധനഗ്നാംഗിയായോ,പട്ടുടുത്തോ,ഇനി മറ്റുപല ക്ഷേത്രങ്ങളിലും കാണാറുള്ളത്‌ പോലെ പൂര്‍ണ്ണ നഗ്നാംഗിയായോ കണ്ടാലും വിശ്വാസവും,ഭക്തിയുമൊന്നും വ്രണപ്പെടില്ല.അതെന്റെ വിശ്വാസം ഉറച്ചതായതുകൊണ്ടാകാം.എല്ലാവരുടെയും അങ്ങിനെയാവണമെന്നില്ലല്ലോ അല്ലെ ?

ഈ കവിതയില്‍,ഹിന്ദു ദൈവങ്ങളുടെ നഗ്നചിത്രം വരച്ചു എന്ന പേരില്‍ സ്വന്തം നാട്ടില്‍ നിന്നും ആട്ടി ഇറക്കപ്പെട്ട എം എഫ് ഹുസ്സൈനെ ഞാന്‍ പരോക്ഷമായെങ്കിലും പിന്തുണയ്ക്കുന്നു എന്ന തോന്നലില്‍ നിന്നും ഉടലെടുത്ത ശൌര്യമാണ് ഹിന്ദുക്കളുടെ മുഴുവന്‍ രക്ഷകരായി അവതരിച്ചിട്ടുള്ള ഇക്കൂട്ടരെ എന്റെ നേരെ കൂട്ടമായി കുരച്ചു ചാടിച്ചത് .

എം എഫ് ഹുസൈന്‍ നല്ല ചിത്രകാരനാവുകയോ അല്ലാതിരിക്കുകയോ ചെയ്യട്ടെ . സരസ്വതീ ദേവിയുടെ നഗ്ന ചിത്രം വരച്ചതാണല്ലോ അദ്ദേഹം ചെയ്ത മഹാപാതകമായി പറയുന്നത്. എന്തുകൊണ്ട് ആ ചിത്രം പാതകമായി? സരസ്വതീദേവി യുടെ രൂപം എന്താണെന്ന് ആരാണ് തീരുമാനിച്ചത്? നഗ്നയല്ല ദേവി എന്ന് പറയുന്നവര്‍ എതടിസ്ഥാനത്തിലാണത് പറയുന്നത്? ദേവി വെള്ളപപട്ടുടുത്താണെന്നും,താമരയിലാണ് ഇരിക്കുന്നതെന്നും ആരാണ് തീരുമാനിച്ചത്? ദേവിയുടെ മാനം കാക്കാന്‍ ആരാണ് ഈ ഗ്വാ ഗ്വാ വിളിക്കാരെ നിയമിച്ചത്?

മറ്റുചിലരാകട്ടെ ഹുസൈനെ നാടുകടത്തേണ്ടത് അത്യാവശ്യമാണെന്ന് വാദിക്കുമ്പോള്‍ തന്നെ തസ്ലീമ നസ്രീനും,സല്‍മാന്‍ റുഷ്ദിക്കുമുണ്ടായ വിലക്കുകളെ ശക്ത്തിയുക്തം എതിര്‍ക്കുന്നു .ഇതെന്തുകൊണ്ട്? ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്നവര്‍ എന്തുകൊണ്ട് ഇരട്ടത്താപ്പ് നയം സ്വീകരിക്കുന്നു?

തസ്ലീമക്കും,റുഷ്ദിക്കും വിലക്ക് നേരിടേണ്ടി വന്നത് ഇസ്ലാമിനെ മോശമായി ചിത്രീകരിച്ചു എന്നായതുകൊണ്ടല്ലേ ഇക്കൂട്ടര്‍ ആ എഴുത്ത്കാരുടെ സ്വാതന്ത്ര്യത്തെ പിന്താന്ങ്ങുന്നത്‌? ഹുസൈനെതിരെയുള്ള ആരോപണം ഹിന്ദുദൈവത്തെ മോശമായി ചിത്രീകരിച്ചു എന്നായപ്പോള്‍ അദ്ദേഹത്തിന്‍റെ സ്വാതന്ത്ര്യം ഹനിക്കപ്പെടേണ്ടതാണെന്നും വാദിക്കുന്നു ! ഇവിടെ പുറത്തു ചാടുന്നത് ,തസ്ലീമയോടോ,റുഷ്ദി യോടോ ഉള്ള അനുഭാവമല്ല, മറിച്ച് ഇവരില്‍ ഒളിഞ്ഞിരിക്കുന്ന ( അതോ പരസ്യമായിത്തന്നെ ഉള്ളതോ ആയ )വര്‍ഗ്ഗീയത തന്നെയാണ്.ഹുസൈന് നാട് വിടേണ്ടി വന്നത് ഒരു ജനാധിപത്യ,മതേതര രാഷ്ട്രമായ ഇന്ത്യയില്‍ നിന്നാണെന്നു കൂടി ഓര്‍ക്കണം.ബംഗ്ലാദേശോ,ഇറാനോ അങ്ങിനെയല്ലെന്നും.ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമല്ല എന്നും ഓര്‍മ്മ വേണം.

അതെ,ഇതാണ് നമ്മുടെ ആധുനിക ഇന്ത്യ.ഇവിടെ,ഈ ഇലക്ട്രോണിക് മീഡിയയില്‍ പോലും ഒരു സത്യം തുറന്നെഴുതിയ ഞാന്‍ പുരോഗമന വാദികള്‍ എന്ന് നടിക്കുന്നവരാല്‍ പോലും ക്രൂശിക്കപ്പെട്ടു.'സമൂഹത്തില്‍ ചേരി തിരിവുണ്ടാക്കുന്നവള്‍‍''പൊതുവായ വിശ്വാസങ്ങളെ ഹനിക്കുന്നവള്‍'തുടങ്ങി അനേകം ചാപ്പകള്‍ എനിക്കുമേല്‍ കുത്തപ്പെട്ടു. എല്ലാവരെയും ത്രിപ്ത്തിപ്പെടുത്തുന്ന, ജാതി,മത,വര്‍ഗ്ഗീയ ഭ്രാന്തന്മാരെപ്പോലും പ്രീണിപ്പിക്കുന്ന രീതിയില്‍ മാത്രം എഴുതാന്‍ ഉപദേശിക്കപ്പെട്ടു.

ഇന്ന്,ഏതൊരു കുഞ്ഞും ജനിക്കുന്നതുനു മുന്‍പേ,അവന്റെ പേരും നാളും ജനനതീയതിയും ,എന്തിനേറെ ,ലിംഗമേതെന്നു പോലും തീരുമാനമാകുന്നതിനു മുന്‍പേ,തീരുമാനിക്കപ്പെടുന്ന ഒന്നുണ്ട്. അവന്റെ ജാതി,അവന്റെ മതം.അച്ഛനമ്മമാര്‍ ഏതു മതസ്തരാണോ ,ഏതു ജാതിക്കാരാണോ അത് തന്നെയായിരിക്കണം ജനിക്കുന്ന കുഞ്ഞിന്റെയും ജാതി,മതങ്ങള്‍.അത് നിര്‍ബന്ധമാണ്‌.വളര്‍ന്ന്, തിരിച്ചറിവായശേഷം തന്റെ വിശ്വാസങ്ങള്‍ക്കനുസരിച്ച് ജാതി,മതങ്ങള്‍ തിരഞ്ഞെടുക്കാനോ,ഒരു ജാതിയിലും,മതത്തിലും ഉള്‍പ്പെടാതെ നില്‍ക്കാനോ അവന്‌ അവകാശമില്ല.ഞാന്‍ ഹിന്ദുക്കളായ മാതാപിതാക്കള്‍ക്ക് ജനിച്ചതിനാല്‍ എന്റെ വിശ്വാസം അത് തന്നെയാകണം,ഞാന്‍ സംരക്ഷിക്കേണ്ടത് ഹിന്ദു മതത്തെയാകണം,ഹിന്ദു ദൈവങ്ങളെ ആകണം. ഞാന്‍ വാദിക്കേണ്ടത് ഹിന്ദുക്കളായ കലാകാരന്മാര്‍ക്ക് വേണ്ടിയാകണം.ഞാന്‍ എതിര്‍ക്കേണ്ടത് മറ്റു മതങ്ങളെയും,മത വിശ്വാസികളെയും ആകണം.ഇതെല്ലാമാണ് ഇന്ന് കണ്ടുവരുന്ന പൊതു നിയമങ്ങള്‍.

ഒരെഴുത്തുകാരന് /കാരിക്ക് സമൂഹത്തിനോട് ഒരു കടമയുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു. താന്‍ ജീവിക്കുന്ന കാലഘട്ടത്തിലെ അരുതായ്മകളെ തന്നാല്‍ ആവും വിധം എതിരിടുക എന്നത് എഴുത്തുകാരുടെ ധര്‍മ്മമായി ഞാന്‍ കരുതുന്നു. ജനാധിപത്യ ഇന്ത്യയില്‍ ഒരു കലാകാരന് സ്വതന്ത്രമായി തന്റെ രചന നടത്താന്‍ സ്വാതന്ത്ര്യമില്ലാത്ത അവസ്ഥ ഇന്നുണ്ട്. അതിനെതിരെ എന്നാലാവും വിധം പ്രതിഷേധമറിയിക്കുക തന്നെയാണ് ഞാന്‍ ചോറ്റാനിക്കരയമ്മ എന്ന രചനയിലൂടെ ചെയ്തത്. അതെല്ലാവര്‍ക്കും സുഖിക്കില്ലെന്നു എനിക്കുമറിയാം. എല്ലാവരെയും സുഖിപ്പിക്കാന്‍ വേണ്ടി എന്തെങ്കിലും എഴുതുന്നതില്‍ എനിക്ക് താല്‍പ്പര്യമില്ല.

ജാതി,മത,ദേശ,ലിംഗ ,വര്‍ഗ്ഗ വ്യത്യാസങ്ങളില്ലാതെ ഏതൊരു കലാകാരനെതിരെയും ഉള്ള കടന്നു കയറ്റത്തെ ശക്ത്തമായി ഞാന്‍എതിര്‍ക്കുന്നു.അത് ഹുസ്സൈനായാലും,തസ്ലീമ ആയാലും,റുഷ്ദി ആയാലും, ഞാനോ,മറ്റേതെങ്കിലും കലാകാരനോ ആയാലും ഞാന്‍ എതിര്‍ക്കുകതന്നെ ചെയ്യും.

ഈ ഒറ്റ രചനയില്‍ ഹുസ്സൈനും,തസ്ലീമയും,റുഷ്ദിയും എല്ലാവരും വരണമായിരുന്നു എന്ന് വാശി പിടിക്കുന്നവര്‍ക്ക് തന്നെ അറിയാം അത് നടക്കാത്ത കാര്യമാണെന്ന്.

ലോകത്തുള്ള ഒട്ടു മിക്ക ചിത്രകാരും മനുഷ്യരുടെ നഗ്നരൂപങ്ങള്‍ വരക്കാറുണ്ട്. ഒരു മനുഷ്യസ്ത്രീയുടെ നഗ്നരൂപം വരച്ചാല്‍ പ്രതിഷേധിക്കണമെന്നാര്‍ക്കും തോന്നാറില്ല.ആരുടേയും വികാരങ്ങള്‍ ഒട്ടു വ്രണപ്പെടാറുമില്ല.എന്തുകൊണ്ട്?അപ്പോള്‍ ദൈവങ്ങള്‍ മനുഷ്യരാല്‍ സംരക്ഷിക്കപ്പെടേണ്ടവരും,മനുഷ്യര്‍ അങ്ങിനെ അല്ലാത്തവരും എന്നാണോ കരുതേണ്ടത്?

ഈ കവിതയുടെ ചര്‍ച്ചയില്‍ കവിതയെ വിമര്ശിക്കുന്നതിലേറെ കവിയെ പഴി പറഞ്ഞു.എനിക്കു പരിഭവമില്ല.ഈ രചനയില്‍ക്കൂടി എനിക്ക് കലാകാരന്റെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്മേല്‍ പണ്ടെങ്ങുമില്ലാത്തവണ്ണം ഇക്കാലത്തുണ്ടായിട്ടുള്ള കടന്നുകയറ്റത്തെ കുറിച്ച് ഇത്രയെങ്കിലും ചര്ച്ചകൊണ്ടുവരാന്‍ കഴിഞ്ഞല്ലോ.ഞാന്‍ കൃതാര്ഥയാണ്.

25 comments:

  1. നിങ്ങളുടെ അഭിപ്രായങ്ങളോട് എന്തുകൊണ്ട് യോചിക്കാന്‍ കഴിയുന്നില്ല എന്ന് നിങ്ങള്‍ ആദ്യം ചിന്തിക്കണ്ടിയിരിക്കുന്നു .കാരണം ആവിഷ്കാരസ്വാതന്ത്രിയം ആണല്ലോ കലാകാരന്‍മാര്‍ ആദ്യം എടുത്തു പ്രയോഗിക്കുന്നത് .കലാരൂപങ്ങള്‍ ജനങ്ങള്‍ക്ക് ആസ്വാദികരമാണ് ആവണ്ടത് .മറിച്ച് ഒരു വിഭാഗത്തയോ സമൂഹത്തെയോ കലയുടെ പേരില്‍ നോവിക്കാന്‍ പാടില്ല ,കല കലക്ക് വേണ്ടിയല്ല എന്ന് ഓര്‍ക്കണം കല സമൂഹത്ത്തിനു വേണ്ടിയാണ് . കലാപരമായ സൃഷ്ടികള്‍ ആരെയും നോവിക്കരുത് .അങ്ങനെ നോവിക്കപെടും എന്നുണ്ടങ്കില്‍ അത് ഒഴിവാക്കപെടണം .അപ്പോള്‍ അത് സാമൂഹ്യമര്യാദയാകും ..
    ക്ഷുഭദിനങ്ങള്‍

    ReplyDelete
  2. മുകളില് എഴുതിയിരിക്കുന്ന കവിതയില് സമൂഹത്തിന് നോവുന്നതരത്തില് എന്താണുള്ളത്.

    ഒരാളുടെ കാഴ്ചപ്പാടിനോട് യോജിക്കാന് കഴിയാത്തതൊരിക്കലും മറ്റുള്ളവരുടെ കുഴപ്പമല്ല യോജിക്കാന് കഴിയാത്ത മനസ്സുമായി കഴിയുന്നവന്റെ കുഴപ്പം തന്നെയാണ്....

    ആവിഷ്കാരസ്വാതന്ത്ര്യം വ്യക്തിപരമാണ്. അത്തരം ആവിഷ്കാരങ്ങള് താല്പര്യമില്ലാത്തവന് അതു വായിക്കാന് പോകരുത് അതല്ലാതെ അതെനിക്കിഷ്ടമല്ലാത്തതുകൊണ്ട് അത്തരം ആവിഷ്കാരങ്ങള് അരുത് എന്നു പറയുന്നതില് ഒരു ന്യായീകരണവുമില്ല....

    ഈ എഴുത്തില് എന്തെങ്കിലും തെറ്റുള്ളതായി എക്കുതോന്നുന്നേയില്ല.

    മനു.കൊല്ലം.

    ReplyDelete
  3. മേല്‍ കൊടുത്ത കവിതയില്‍ ചോറ്റാനിക്കര ദേവിയെ കുറിച്ച് എന്തെങ്കിലും മോശമായി ഉള്ളതായി കണ്ടില്ല. ഈ കവിതയെ വിമര്‍ശിച്ച വായനക്കാര്‍ ഏതു വരികള്‍ക്കിടയിലൂടെയാണ് സഞ്ചരിച്ചതെന്നു വ്യക്തമല്ല. അല്ലെങ്കില്‍ ചില മുന്‍ ധാരണയുടെ അടിസ്ഥാനത്തില്‍ ഉള്ള വിമര്‍ശനങ്ങള്‍ ആകാം. ഹുസൈന് സംഭവിച്ചത് തികച്ചും വര്‍ഗ്ഗീയമായ, മത ഭ്രാന്തന്മാരുടെ ഇടയില്‍ നിന്നും ഉയര്‍ന്നു വന്ന എതിര്‍പ്പുകള്‍ ആണ് എന്നത് മനസ്സിലാക്കാന്‍ ഒരു ദാര്‍ശനിക ഭൂതക്കണ്ണാടിയുടെ ആവശ്യം ഇല്ല. മീശയുള്ള ഒറ്റ ഹിന്ദു ദേവന്മാരെയും ഞാന്‍ ഒരു ചിത്രങ്ങളിലും കണ്ടിട്ടില്ല. എന്തുകൊണ്ട് ഹിന്ദു ദൈവങ്ങള്‍ക്ക് മീശയില്ല..? അവര്‍ ആണുങ്ങള്‍ ആയിരുന്നില്ലേ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഒരു തരം ആണും പെണ്ണും കെട്ട മുഖമുള്ള ദൈവങ്ങള്‍. അക്കാര്യത്തില്‍ യേശു തന്നെ കേമന്‍.

    എന്തായാലും, മലയാളികള്‍ക്കിടയിലും ഇന്നത്തെ കാലത്ത് ശിവസേന ഭക്തന്മാര്‍ ഏറെയുണ്ട് എന്ന് വ്യക്തം.. നമ്മുടെ കേരളത്തില്‍ നിന്നും കര്‍സേവ ചെയ്യാന്‍ പോയ ഭക്തന്മാര്‍ക്കറിയില്ല, ഉത്തരേന്ത്യയില്‍ ഇപ്പോഴും പിന്നോക്ക ജാതിക്കാര്‍ക്ക് അമ്പലത്തിന്റെ അടുത്ത് വരെ പോകാന്‍ കഴിയില്ല എന്ന്. ഇവിടെ, കേരളത്തില്‍ കംമ്യൂനിസ്ടുകാര്‍ സമരം ചെയ്തു നേടിയെടുത്ത ഒന്നാണ് ക്ഷേത്ര പ്രവേശന അവകാശം. യദു കുലത്തില്‍ പിറന്ന കൃഷ്ണന്റെ അമ്പലത്തില്‍, യാദവ ജാതിക്കാര്‍ക്ക് അകത്തു കയറാന്‍ കഴിയാത്ത നാട്ടിലാണ് ശിവസേനയും മറ്റു സംഘ പരിവാറും ഈ സവര്‍ണ്ണ ഫാസിസം കൊണ്ടാടുന്നത്. അത് മനസ്സിലാക്കാന്‍ കഴിയാത്ത ഭൂരിപക്ഷ അനുയായികളും. ഇനി ഹിന്ദി-ഹിന്ദു-ഹിന്ദുസ്ഥാന്‍ എന്ന് പറയുന്ന ഫാസിസം അകലെയല്ല. അപ്പോള്‍, ദ്രാവിടന്മാരായ, അസുര വിഭാഗമായ ദക്ഷിണേന്ത്യക്കാര്‍ എന്ത് ചെയ്യും..?

    ReplyDelete
  4. There is venom in the eyes of those who see 'insult' in your poem. These are the people who cut open a pregnant woman's womb and pierced an unborn baby in a 'trishul'.

    ReplyDelete
  5. പ്രിയപ്പെട്ട സലില,
    മലയാളം ഫോണ്ട് ഉപയോഗിക്കുന്നതില്‍ ഞാന്‍ അത്ര മിടുക്കന്‍ അല്ലാത്തത് കൊണ്ട് ബ്ലോഗ്പോസ്റ്റില്‍ ഇംഗ്ലീഷില്‍ തന്നെ കമന്റ്‌ എഴുതേണ്ടി വന്നു.സലിലയുടെ കവിതയില്‍ ഹിന്ദു വിരോധം കണ്ടവര്‍ക്ക് തിമിരം ബാധിച്ചിരിക്കുന്നു.അവര്‍ക്ക് വര്‍ഗീയത അല്ലാതെ എവിടെയും മറ്റൊന്നും കാണാന്‍ കഴിയില്ല.അവരുടെ എണ്ണം കുറവായത് കൊണ്ട് ഇന്ത്യ ഒരു രാഷ്ട്രമായി നില നിന്ന് പോകുന്നു.

    ReplyDelete
  6. മേഡം പറയുന്ന ആവിഷ്കാര സ്വാതന്ത്ര്യം ശുദ്ധ വിവരക്കേടാണ്
    താങ്കളുടെയോ താങ്കളുടെ അമ്മയുടെയോ നഗ്ന ചിത്രം വരച്ചിട്ടു താഴെ താങ്കളുടെ പേരും എഴുതി വെച്ചാല്‍ അതിനെ ശുദ്ധ തെമ്മാടിത്തം എന്നാണോ അതോ മഹത്തായ ആവിഷ്കാരം എന്നാണോ വിശേഷിപ്പികുന്നത് ??

    ഹിന്ദു ദേവി ദേവന്മാരെ നഗ്നരായി വരച്ചു ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പടവുകള്‍ ചവിട്ടുന്നവര്‍ കന്യ മറിയതിന്റെയോ നബിയുടെയോ നഗ്ന ചിത്രം കൂടെ വരയ്ക്കാന്‍ ധൈര്യം കാണിക്കുമോ എന്ന് അറിയാന്‍ ത്ല്‍പ്പര്യമുണ്ട് ..

    മതേതരത്വം കാണിക്കേണ്ടത് ഭൂരിപക്ഷ സമുധയതിന്റെ വിശ്വാസങ്ങളെ ചവിട്ടിയരച്ചല്ല എന്നത് അഭിനവ കപട ബുദ്ധിജീവികള്‍ മനസ്സിലാക്കിയില്ലെങ്കില്‍ അവരെ ജനങ്ങള്‍ മനസ്സിലാക്കും .....

    ReplyDelete
  7. അസഹിഷ്ണുതയും വിദ്വേഷവും വര്‍ഗീയതയും എല്ലാ മേഖലയിലും പടര്‍ന്നിരിക്കുന്നു
    ഫാസിസം ഒരു മനസ്സാണ് അതൊരു വെറുമൊരു വിഭാഗമല്ല
    ചീഞ്ഞതിനു ചികയുന്ന മഞ്ഞ കണ്ണുകള്‍
    എല്ലാം മഞ്ഞയായി മാത്രമേ കാണൂ
    എഴുത്ത്‌തുടരുക
    ഭാവുകങ്ങള്‍

    ReplyDelete
  8. നമ്മെ പോലെ നമ്മുടെ സഹോദരങ്ങള്‍ക്കും സന്തോഷമുണ്ടാകണം എന്ന ചിന്തയാണ് ശരി. സന്തോഷമുണ്ടാക്കിയില്ലെന്കിലും സന്താപമുണ്ടാക്കാന്‍ അറിഞ്ഞു കൊണ്ട് നമ്മള്‍ ശ്രമിക്കരുത്. ആവിഷ്കാര സ്വാതന്ത്ര്യം എന്ന് പറയുന്നത് എന്തും പറയാനുള്ള ലൈസെന്‍സ് അല്ല. കവിയായാലും കഥാകരനയാലും ജീവിക്കുന്നത് സമൂഹത്തിനുള്ളില്‍ തന്നെയാണല്ലോ!. മുഹമ്മദു നബി(സ)യെ പ്പറ്റി ലോകമെങ്ങും കാര്ടൂനുകള്‍ പ്രചരിപ്പിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ട്. കാര്‍ട്ടൂണ്‍ കലയാണ് എന്നതിന്‍റെ പേരില്‍ അത് അന്കീഗരിക്കനാകുമോ? ഇല്ല. ഹുസ്സൈനയാലും, തസ്ലിമയായാലും, ഡോക്ടരായാലും സീമകള്‍ ലംഘിക്കാതിരിക്കുന്നതാണ് നല്ലത്!

    ReplyDelete
  9. Dr.Ameye thaliyalum randuvasham undalo . Eg: 2 Snehithar orumichu yathra cheyumpol oru accident kannunu. Onaman Paranju Vandi edichathu valathu vashathukudiyanu.Randaman paranju ala nere vanitu thirinathanu. Evide 2 perum kadathu oru sambavamanu.Avarude kazhchapadu anusarichu avar athu parayunnu.athupole anu e prashnavum.Dr.ninkal ninkalude kazhchapadil eyuthi.mattulavar avarude kazhchapadil chinthikunnu. Athre ullu.
    Don't affraid.keep writing.Have a nice day

    ReplyDelete
  10. ethoru issue akkenda karyam undoo chechi.........parayunnavar parayatte........nammal nammude vayikkku ponam.....nammal cheyyunnathu thettalla enna uthama bodhyamundangil pinne bhakiyonnum shradhikkenda karyamilla....nangalundu koode.......kooduthal blogs prathheekshikunnu

    ReplyDelete
  11. angane parayaan patillatha onnum ningalude kavithayil ullathaayi enikku thonnunnilla. pinnenthinee prakshobhangal ennum manasillavunnilla !

    ReplyDelete
  12. ആവിഷ്കാരസ്വാതന്ത്ര്യം ആള്‍ക്കൂട്ടങ്ങളുടെ ഔദാര്യമല്ല, നിയമപരമായ അവകാശമാണ്. എന്നാല്‍ സ്വാതന്ത്ര്യം ഒരു ബാധ്യതയായി പലരും കരുതുന്നു എന്നുവരുമ്പോള്‍
    ആള്‍ക്കൂട്ടങ്ങള്‍ കാര്യങ്ങള്‍ കയ്യിലെടുക്കുന്നു.
    തസ്ലിമയെയും എം എഫ് ഹുസ്സൈനെയും ഇന്ത്യയില്‍നിന്നും
    ഓടിച്ച ശക്തികള്‍ അക്ഷരവിരോധികളും ഭീരുക്കളും ആണ്. തരംനോക്കി ഇടതും വലതും എല്ലാമായി കൃത്രിമവികാരങ്ങള്‍ക്കും ദുരഭിമാനങ്ങള്‍ക്കും തീ പിടിപ്പിക്കാനാണ് അവര്‍
    ശ്രമിക്കുന്നത്. ജാതിമതവിശ്വാസവും ദേശസ്നേഹവും കുടുംബമഹിമയും നാട്ടുമഹിമയും സാന്മാര്‍ഗികതയും എല്ലാം അവര്‍ ഒറ്റപ്പെട്ട വ്യക്ക്തികള്‍ക്കെതിരെ കുതിരകേറാന്‍ ഉപകരണമാക്കുന്നു.
    ആവിഷ്കാരസ്വാതന്ത്ര്യതിനെതിരെ നാം നേരിടുന്ന ഏറ്റവും വലുതായ വെല്ലുവിളി സ്വയം അന്തസ്സ് (സെല്‍ഫ് എസ്സുടീം) ഇല്ലാത്തവര്‍ മറ്റുള്ളവരുടെ അന്തസ്സിനും സ്വാതന്ത്ര്യത്തിനും വിലമതിക്കില്ലെന്നതാണ്.
    ആള്‍ക്കൂട്ടങ്ങള്‍ ഭീരുക്കളാണ്! ഒറ്റയ്ക്ക് ഒന്നും പറയാനില്ലതവനാണ് ട്രെന്‍ഡ് നോക്കി കൂട്ടങ്ങളില്‍ കൂടുന്നതും ഒച്ചവെക്കുന്നതും.
    persevere, Salila!

    ReplyDelete
  13. thutaruka iniyum karuthote.
    kattuka thani niram kapata kapalikarute.
    arenkilum elppicho ivarkku kuthaka
    vargeeya visha vitharanam.
    uracha sabdangal uyaratte...........

    ReplyDelete
  14. നല്ല കവിത ഇനിയും എഴുതുക. എവിടെ അശ്ലീലം എന്നു മനസ്സിലായില്ലാ എത്ര വായിച്ചിട്ടും. ഹിന്ദു ദൈവങ്ങള്‍ പലയിടത്തും അര്‍ദ്ധനഗ്നരും, പൂര്‍ണ്ണ നഗ്നരും മറ്റുമായി നില്‍ക്കാറുണ്ട് പലയിടത്തും. ആരെങ്കിലും അതൊന്നു വരച്ചാല്‍ പിന്നെ അതാ‍യി പ്രശ്നം.ഈ രാജ്യത്ത് ആരെങ്കിലും വെളം കിട്ടാതെ മരിച്ചാല്‍ പോലും ഇല്ലാത്തതിലും വലിയ ഒരു സംഗതിയായി അതിനെ പോക്കികൊണ്ടുനടക്കുവാന്‍ വിദ്യാസമ്പന്നരും,അല്ലാത്ത വരും എല്ലാം ഉണ്ടാവും ഇതിന്നു പിന്നില്‍. വേണ്ടി വന്നാല്‍ ജാതി മത ഭേദമില്ലാതെ ഒന്നിക്കുവാനും തെയ്യാര്‍ എന്ത് ഒരു ഒത്തോരുമ എന്ത് ഒരു മത മൈത്രി അല്ലെ?. ഇവര്‍ തെന്നെ ഒരു ഹിന്ദുമതക്കാരന്‍ ഒരു മുസ്ലീമിനെയോ,ക്രിസ്ത്യാനിയെയോ വിവാഹം (തിരിച്ചും) ചെയ്തല്‍ വെട്ടിക്കൊല്ലുവാനും വാ‍ളെടുക്കും. ഇതിനെ എന്തു പേരില്‍ വിളിക്കണം മത ഭ്രാന്ത് എന്നല്ലാതെ?

    ReplyDelete
  15. തസ്ലീമക്കെതിരെ ഫത് വ വന്നപ്പോള്‍ അതിനെ എതിര്‍ത്തവര്‍ എം.എഫ് ഹുസൈന് എതിരെ തിരിഞ്ഞതിലെ രാഷ്ട്രീയം ഊഹിക്കാവുന്നതേയുള്ളൂ. ചത്തു പോകും എന്നറിഞ്ഞിട്ടും തമ്മില്‍ കലഹിക്കാന്‍ കുറെ ജന്മങ്ങള്‍. അത് ഏതു മതത്തില്‍ നിന്നായാലും അവറ്റകള്‍ വിഷം തന്നെ. ആദ്യമുണ്ടായത് മനുഷ്യന്‍ പിന്നെയാണ് ഈശ്വരനും മതങ്ങളും. എങ്കില്‍ ആദ്യം ഉണ്ടായത് പിന്നീട് വന്നതിനു വേണ്ടി എന്തിനു ശണ്ട കൂടണം. പ്രവാചകന്മാരെയോ ദിവ്യ പുരുഷന്മാരെയോ തുണിയുരിച്ചു കാട്ടുന്നത് എതിര്‍ക്കാം . കാരണം അവരൊക്കെ മനുഷ്യര്‍. ഈശ്വരനെ തുണിയില്ലാതെ സങ്കല്‍പ്പിക്കുന്നത് എന്താ കുഴപ്പം. അല്ലിഷ്ടാ, നാം പറയുകയും വായിക്കുകയും ചെയ്ത ആ ലോകത്ത് വല്ല സ്പിന്നിംഗ് മില്ലും ഉണ്ടോ ആവോ? നമ്മുടെ ദിനേശ് ബീഡി കമ്പനി പോലെ ഒന്ന്... എങ്കില്‍ അവിടെ തൊഴിലാളികളും കാണും, സമരവും കാണും... ഈ ദൈവത്തിന്റെ ഒരു കാര്യം... സമരം വന്നാല്‍ തുണി തുന്നാന്‍ ആളില്ലാതെ വരിക, തുണി കഴുകാന്‍ ആളെ കിട്ടാതെ വരിക. ശോ, ആ ഈശ്വരന്‍ പാവം തന്നെ...

    ReplyDelete
  16. സലില മാഡം സ്വന്തം നിലവാരത്തിനു അനുസരിച്ച് എന്ത് വേണമെങ്കിലും പടച്ച് വിടും..അതില്‍ ചിലപ്പോള്‍ ചിലര്‍ പ്രതികരിച്ചു എന്നും വരും..കാരണം പ്രതികരിക്കാന്‍ ഉള്ള സ്വാതന്ത്ര്യം അവര്‍ക്കും ഉണ്ട് എന്ന് കണക്കാക്കേണ്ടി വന്നേക്കും.
    പിന്നെ ഇത്രക്കും പച്ചക്കള്ളങ്ങള്‍ എന്തിനു പറയുന്നു മാഡം..ഓര്‍കുടില്‍ ആരാണ് നിങ്ങളെ വിമര്‍ശിച്ചത്..ഹിന്ദുക്കള്‍ മാത്രം ആണോ..? താങ്കളുടെ ഈ "കവിതയോ ആശയമോ ഇല്ലാത്ത' വെറും അക്ഷരക്കൂട്ടത്തെ വിമര്‍ശിച്ച്ചവരില്‍ ക്രിസ്ത്യാനികളും,മുസ്ലീങ്ങളും ഒക്കെ ഉണ്ടായിരുന്നു.അവര്‍ക്കൊക്കെ താങ്കളുടെ വികലമായ ഉദ്ദേശം മനസിലായി എന്ന് സാരം...എന്നിട്ട് വെറുതേ എം.എഫ്. ഹുസൈന് കിട്ടുന്ന കുപ്രസിധിയെങ്കിലും തനിക്കു കിട്ടും എന്ന് കരുതി കഷ്ടപ്പെടുകയാണ്.......സത്യം പറഞ്ഞാല്‍...വളരെ സഹതാപം തോന്നുന്നു.

    ReplyDelete
  17. തസ്ലീമയ്ക്കും , റുഷ്ദിക്കും ഫത്വ വന്നപ്പോള്‍ എതിര്‍ത്തവര്‍ ഹുസൈനെ നാടുകടത്താന്‍ ശ്രമിക്കുന്നു
    **************************************************
    തിരിച്ചും പറഞ്ഞു കൂടെ മേഡം, തസ്ലീമയ്ക്കും , റുഷ്ദിക്കും ഫത്വ വന്നപ്പോള്‍ എതിര്‍ക്കാത്തവര്‍ ഹുസൈന് വേണ്ടി വാദിക്കുന്നു എന്ന്, ഇവിടെ തന്നെ ഭവതിയുടെയും, പരിവരതിന്റെയും ഉദ്ദേശം വ്യക്തം,*
    **********************************************************
    പ്രവാചകന്‍ മനുഷന്‍ ആണ് നിന്ദിക്കുന്നത് എതിര്‍ക്കാം , ഇശ്വരന് ആരാ ഉടുപ്പ് തുന്നിയത് ഇഷ്വാരനെ നഗ്ന ആയി സങ്കല്പിക്കുന്നതിനു എന്താ തെറ്റ്.
    *********************************************************
    കരീം സാറെ സ്വന്തം വിശ്വാസത്തെ അന്യര്‍ ഹനിക്കരുത്. അന്യന്റെ വിശ്വാസം എന്ത് ന്യായം പറഞ്ഞും ഹനിക്കാം എന്ന് പറഞ്ഞു താങ്കള്‍ , അറപ്പുളവാക്കുന്ന ഒരു വ്യക്തി ആയി തരാം താഴുന്നു.
    നല്ല ന്യായം താങ്കളുടേത്, രൂപമുള്ള ഇസ്വരന്‍ ഉള്ളത് അല്ലേ എല്ലാത്തിനും കാരണം . രൂപം ഇല്ലാത്ത എന്‍റെ ഇശ്വരന്‍ ആണ് നല്ലത് എന്ന് നിങ്ങള്‍ പറയാന്‍ ശ്രമിക്കുന്നു ഈ വരികളിളുടെ . അതേ സമയം മനുഷ്യനെ വിമര്‍ശിക്കുന്നത് എതിര്‍ക്കാം എന്ന് പറയുന്നതിളുടെ നബിയേയും പ്രവാചക പരംബരകളെയും സര്‍മ്രക്ഷിക്കാന്‍ നിങ്ങള്‍ ശ്രമിക്കുന്നു

    ക അതെന്താ മനുഷ്യരെ വിമര്‍ശിക്കാന്‍ പാടില്ലേ.? ഒരു വ്യക്തി മഹാന്‍ എന്ന് പറയുമ്പോള്‍ ആ വ്യക്തിയുടെ വ്യക്തിത്വത്തിലെ വൈരുദ്യത്തെ തുറന്നു കാട്ടാന്‍ മ അവകാശം ഇല്ല എന്നോ.? മുഹമ്മദ്‌ എന്ന വ്യക്തിയെ വിമര്‍ശിക്കാന്‍ അദികാരം എന്ന എന്ന് വ്യംഗ്യം ആയി പറയുമ്പോള്‍ താങ്കളുടെ ഉദ്ദേശ ശുദ്ടി ചോദ്യം ചെയ്യപെടെണ്ടാത് ആണ്
    ********************************************************
    സലില മേഡം
    സ്വന്തം അമ്മയെ വേശ്യ എന്ന് മുദ്ര കുട്ടന്‍ അയലത് കാരന്റെ സഹായ ഹസ്തം ഉണ്ടാകും . കാരണം അവന്‍ ആഗ്രഹിക്കുന്നത് അന്തി കുട്ടിനു ഒരു പെണ്ണാണ്‌ . പക്ഷെ സ്വന്തം അസ്ഥിത്വം ആണ് നഷ്ടപെടുന്നത് എന്ന്നു ഓര്‍ക്കുക . പിതൃ പരമ്പരകളുടെ ശാപം നിങ്ങളെ ഒഴിയ ബാത നിങ്ങളെ വേട്ടയാടും തീര്‍ച്ച

    ReplyDelete
  18. ആവിസ്കാര സാതന്തരിയം എന്ന സാധനം അനുബവിക്കുന്ന ഗലാകാരന്മാർ അതിന്റെ ഭലം/ബവിഷത്ത് കൂടി ഏറ്റെടുക്കുന്നതല്ലെ ഉചിതം? ചുള്ളിക്കാട് നേരെ ചൊവ്വേയിൽ അത് പറഞ്ഞിരുന്നു. ഒരു ഗാന്തീന്റെ നഗ്മ ചിതം വരച്ചാൽ ആ പാർട്ടിക്കാർ അത് നോക്കിയിരിക്കുമോ? അതോ അവനെ ചവുട്ടി എല്ലൊടിക്കുമോ എന്നാണു ചുള്ളിക്കാട് ചോദിച്ചത്. ആവിസ്കാര സാതന്ത്രിയം കൊണ്ട് വരക്കാം. പക്ഷെ എല്ലിന്റെ കാര്യത്തിനു ഉറപ്പില്ല.

    ReplyDelete
  19. എകപക്ഷീയമല്ല എന്റെ എഴുത്ത്. തസ്ലീമ നസറീന്‍ പ്രവാചകനെ ചീത്ത വിളിച്ചാല്‍ പ്രവാചകനോ ഇസ്ലാമിനോ ഒന്നും സംഭവിക്കുന്നില്ല. അത് കേള്‍ക്കെ വാളും പരിചയുമായി ഓടുന്ന മുസ്ലീം എന്ന് പറയപ്പെടുന്നവര്‍ക്കു ഭ്രാന്ത്‌. റുഷ്ദിക്ക് എതിരെ ഖുമയിനിയുടെ ഫത്ത് വാ . ഇസ്ലാമിനെ സംരക്ഷിക്കാന്‍ ഖുമയിനിയെ പടച്ചവന്‍ നിയോഗിച്ചുവോ? ഇസ്ലാം എന്താണ് എന്നറിയാതെ മുസ്ലീം ആയവര്‍ ആണ് ഏറെയും. പ്രവാചകന്റെ അന്വേഷണം, തടഞ്ഞു നിര്‍ത്തി നിഴല്‍ പതിപ്പിച്ചു നില്‍ക്കുന്ന മത പണ്ഡിതന്മാര്‍. ഇസ്ലാം എന്നാല്‍ സമാധാനം. എന്നാല്‍ അശാന്തി വിതക്കാന്‍ പലരും ഇറങ്ങി തിരിക്കുന്നത് ഇസ്ലാമിനെ രക്ഷിക്കാനല്ല, മറിച്ച് അധികാരത്തിന്റെ അപ്പ കഷണം രുചിക്കാനാണ്. അമ്പലത്തിലും മസ്ജിദിലും നിലകൊള്ളുന്നത് ഒരേ ഈശ്വരന്‍. മനുഷ്യര്‍ പലതായി തരിഞ്ഞു ഈശ്വരനെ ചീത്ത വിളിക്കുന്നു. പാവം ഈശ്വരന്‍ മിനിട്ടുകള്‍ തോറും അങ്ങനെ ചീത്ത കേള്‍ക്കാന്‍ വിധിക്കപ്പെട്ട്‌... ഒരാള്‍ തന്റെ എതിരാളിയെ കുത്തിയിടുമ്പോള്‍ മരിക്കുന്നത് ഉടല്‍ ആണെങ്കിലും കൊന്നവന്റെയും കൊല്ലപ്പെട്ടവന്റെയും ഉടലില്‍ നിലകൊണ്ടത് ഒരേ ഈശ്വരന്റെ അംശം. ഉടല്‍ എന്നത് ഈശ്വരന് പാര്‍ക്കാന്‍, സഞ്ചരിക്കാന്‍ ഒരു വീടോ വാഹനമോ ആണ്. എറണാകുളത്തു നിന്നും തൃശൂര്‍ക്ക് പോകുന്ന ബസ്സും തിരുവനന്തപുരത്തേക്ക് പോകുന്ന ബസ്സും രണ്ടെങ്കിലും ഓടുന്നത് ഒരേ ഇന്തനം കൊണ്ട്. ബസ്സിന്റെ മുതുകില്‍ പെയിന്റു കൊണ്ട് മതങ്ങള്‍ അടയാളപ്പെടുത്താം. എന്നാല്‍ ഇന്തനത്തിലോ? ഇരുകാലിയായി നടക്കുന്ന നാം എന്താണ്, ആരാണ് എന്നറിയാത്തിടത്തോളം അശാന്തിയുടെ തടവില്‍ തന്നെ. ശാന്തി എന്നത് സ്വയം നേടി എടുക്കേണ്ടതാണ്. ശാന്തിക്ക് വേണ്ടി യുദ്ധങ്ങള്‍ ഇല്ല. സമാധാനത്തിനു വേണ്ടി യുദ്ധം ചെയ്യുക എന്നാല്‍ എന്നും അശാന്തി വിതക്കുക എന്ന് തന്നെ. യുദ്ധങ്ങള്‍ ഉണ്ടാകുന്നത് ഭയത്തില്‍ നിന്നും. അതുകൊണ്ട് എല്ലാ തരം യുദ്ധങ്ങളും വര്‍ണ വെറിയും ജാതി മത ചിന്തകളും തുലയട്ടെ.

    ReplyDelete
  20. ഇതെല്ലാം കണ്ട് ചോറ്റാനിക്കര അമ്മ കോപിക്കുമെന്നു ഞാൻ ഭയക്കുന്നു.
    അനാവശ്യമായ് അലമ്പുണ്ടാക്കിയവരെ ദേവി കൈകാര്യം ചെയ്യാനിടയുണ്ട്.
    അമ്മ ദൈവങ്ങൾ അമ്മമാരെ പൊലെ തല്ലും, വളരെ പെട്ടന്ന് കനിയും, തിരിച്ചും അതു പോലാ...

    (പിന്നെ ചോറ്റാനിക്കര ബുദ്ധിയുടെ ദൈവിയുമാണ്...ഇവിടെ അലമ്പുണ്ടാക്കിയവരിൽ ആത്മാർത്ഥയില്ലാത്തോർക്ക് ആർക്കെങ്കിലും ഓർമ്മ കുറയുന്നതായ് തൊന്നുന്നെങ്കിൽ പെട്ടന്ന് പ്രാർത്ഥിച്ചോ, ദേവി ക്ഷമിക്കും)

    ReplyDelete
  21. ചോറ്റാനിക്കര അമ്മയും ,ഹുസ്സൈനും പിന്നെ ഞാനും
    ആന തുറുംപോലെ അന്നരക്കണ്ണന്‍ തുറില്ല മേഡം
    സ്വയം പുകഴ്തുന്നതിനു പരിധി ഉഉണ്ട്

    ReplyDelete
  22. ഏതെങ്കിലും ഹൈന്ദവ സംഗടനകള്‍ എതിര്‍പ്പുമായി വന്നാല്‍ അതിന്റെ പേരില്‍ " അയ്യോ എന്റെ ആവിഷ്കാര സ്വാതന്ത്ര്യം നശിപ്പിക്കുന്നെ " എന്ന് മുറ വിളിക്കാനും അത് വഴി എം എഫ് ഹുസൈന് കിട്ടിയ പോലെ കപട മതേതര രാജ്യദ്രോഹികളുടെ വെള്ളിത്താലത്തില്‍ വെച്ച സമ്മാനങ്ങളും കിട്ടും എന്ന് കരുതിയ മേഡം സ്വയം അപഹസ്യയായി .....

    ഹൈന്ദവ സങ്ങടനക്ളുടെ എതിര്‍പ്പിനു പാത്രം ആവാനുള്ള യോഗ്യത പോലും കവിത എന്നാ പേരില്‍ കുറിക്കപ്പെട്ട ഈ അക്ഷര കൂട്ടങ്ങള്‍ക്കു ഇല്ല ...
    സഹതാപം പോലും അര്‍ഹിക്കാത്ത കുറെ സാഹിത്യ തെമ്മാടികള്‍ നമ്മുടെ നാടിന്‍റെ ശാപമായി എന്നും ഉണ്ടാവും ....

    ReplyDelete
  23. സലില താങ്കള്‍ എഴുതുക ഒരു സ്ത്രീ എഴുതിയാല്‍ ഇവിടെ ആര്‍ക്കു എന്താണ് കൊഴിഞ്ഞു പോകുന്ന്നത് ഹിന്ദു ദൈവങ്ങള്‍ നഗ്നത ഉള്ള്ളവര്‍ ആണ് എന്ന് അറിയണമെങ്കില്‍ ഹാരപ്പ,, മോഹന്‍ ജോതാരോ കൊണാര്‍ക്ക്‌ ,,,,
    കാമശാസ്ത്രം അതല്ലാം വായിക്കട്ടെ പിന്ന്നെ ഒരു കവിത എഴുതിയാല്‍ ഇതല്ലാം കൊഴിഞ്ഞു പോകുമെങ്കില്‍ പോട്ടെ കാരണം ഇതലം കപടം ആണ് അത് മുസ്ലിം മതമായാലും ഹിന്ദു ആയാലും ക്രിസ്തിന്‍ ആയാലും
    താങ്കള്‍ ധൈര്യമായി എഴുതൂ

    ReplyDelete
  24. കല ഇങ്ങനെ ആവണമെന്ന് ഒരു മതത്തിനും ഒരു മനുഷ്യനും വാശിപിടിക്കാന്‍ കഴിയില്ല കലാകാരന്‍റെ ആവിഷ്കാര സ്വതന്രവുമായി ബന്ധപ്പെട്ടതാണ് എഴുതിയാ മത വികാരം ഒളിച്ചു പോകുമെങ്കില്‍ പോട്ടെ അതല്ലാം ഒരു കപടമാണ് അത് കപട സദാചാരം പോലെ തന്നെ ഉള്ള ഒന്ന് സമ്പത്ത് കുമിഞ്ഞു കൂടുന്ന ഭരണകൂടവും മതവും ദൈവമാനുഷ്യരും ഒരേ നാണയത്തിന്റെ മുഖങ്ങളാണ് അതിന്റെ ഇരകള്‍ ആണ് ഇപ്പോള്‍ സലിലക്കെതിരെ തിരിഞ്ഞിരിക്കുന്ന ഇവര്‍ ഇരകള്‍ എന്നും മണ്ടന്‍ മാര്‍ ആണ് അടിമകളെ പോലെ ചിരിക്കുന്നവര്‍ പിന്നില്‍ ചങ്ങലകള്‍ ഉണ്ട് എന്ന് അവര്‍ ആറിയുന്നില്ല

    ReplyDelete
  25. ente koche..chottanikkara amma ardha nagnayanennulllathu mathramo oru kavitha!bhava sandramaya, manassilevideyo namukke oru puthuma kittunna tharam kavithakal eniyum pratheeskhikkunnu...

    ReplyDelete