ഇന്ന്,ഏതൊരു കുഞ്ഞും ജനിക്കുന്നതുനു മുന്‍പേ,അവന്റെ പേരും നാളും ജനനതീയതിയും ,എന്തിനേറെ ,ലിംഗമേതെന്നു പോലും തീരുമാനമാകുന്നതിനു മുന്‍പേ,തീരുമാനിക്കപ്പെടുന്ന ഒന്നുണ്ട്. അവന്റെ ജാതി,അവന്റെ മതം.

Wednesday, July 7, 2010

ഇത് തനി താലിബാനിസം

തൊടുപുഴ ന്യു മാന്‍സ് കോളേജിലെ മലയാള വിഭാഗം മേധാവിയായിരുന്ന പ്രൊഫ .ടി ജെ ജോസഫിനെ പള്ളിയില്‍ പോയി തിര്ച്ചുവരുന്ന വഴി ഏതാനും അക്രമികള്‍ വഴിയില്‍ തടഞ്ഞ് മര്‍ദ്ദിച്ചു വലതു കൈപ്പത്തി വെട്ടിമാറ്റി. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഈ അദ്ധ്യാപകന്‍ തയ്യാറാക്കിയ ചോദ്യപേപ്പറിലെ ചില ചോദ്യങ്ങള്‍ ഇസ്ലാം മതത്തെ നിന്ദിക്കുന്ന തരത്തില്‍ ആയിരുന്നു എന്ന ആരോപണത്തെ തുടര്‍ന്നു ശിക്ഷാ നടപടി അനുഭവിച്ചുവരുന്ന വേളയിലാണ് ഈ സംഭവം .

മതനിന്ദ ആരുനടത്തിയാലും എതിര്ക്കപ്പെടെണ്ടത്‌ തന്നെ.എന്നാല്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്നത് എതിര്‍പ്പല്ല,കാടത്തമാണ്.കേരളത്തിലെത് പോലുള്ള ഒരു പരിഷ്കൃത സമൂഹത്തിനു ഒരിക്കലും ഉള്‍ക്കൊള്ളാന്‍ ആവുന്നതല്ല ഈ പൈശാചിക നടപടി. ചോദ്യം തയ്യാറാക്കിയ അധ്യാപകന്റെ വലതു കൈപ്പത്തി വെട്ടിമാറ്റുക എന്നത് തനി താലിബാനിസം ആണ്. ചോദ്യം എഴുതി തയ്യാറാക്കിയതിനാല്‍ എഴുതിയ കൈ വെട്ടിമാറ്റി. ഇതിനര്‍ഥം അവരുടെ വിശ്വാസങ്ങള്‍ക്കെതിരായി സംസ്സരിക്കുന്നവന്റെ തല വെട്ടിമാറ്റുമെന്ന് തന്നെയാണ്.

അമ്മയുടെയും ,സഹോദരിയുടെയും മുന്നില്‍വച്ച് പട്ടാപ്പകല്‍ ഒരാളെ അക്രമിച്ചുകീഴ്പ്പെടുത്തി മഴുകൊണ്ട് കൈ അരുത്തുമാറ്റുക, അതും ചെയ്ത തെറ്റിന് ഉചിതമായ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരാളിന്റെ . എന്നിട്ടതിനെ മതനിന്ദ നടത്തിയതിനുള്ള ശിക്ഷയായി വരുത്തിത്തീര്‍ക്കുക. ഇത് ചെയ്തവര്‍ ഇസ്ലാംമതത്തെയാകെയാണ് മറ്റുള്ളവരുടെ മുന്‍പില്‍ കൊച്ചാക്കുന്നത്‌.

കേരളത്തില്‍ ഇന്ന് നിലനില്‍ക്കുന്ന മതനിരപേക്ഷ അന്തരീക്ഷത്തെ തകര്‍ക്കുക ,വര്‍ഗ്ഗീയ വികാരം ആളിക്കത്തിക്കുക എന്ന വ്യക്തമായ ഉദ്ദേശം തന്നെയാണ് ഇതിനുപിന്നില്‍ എന്ന് വ്യക്തം.ഈ കാടത്തം സര്‍വ്വശക്തിയും എടുത്തു എതിര്‍ത്തു തോല്‍പ്പിക്കുക തന്നെ വേണം.

2 comments:

  1. "കേരളത്തില്‍ ഇന്ന് നിലനില്‍ക്കുന്ന മതനിരപേക്ഷ അന്തരീക്ഷത്തെ തകര്‍ക്കുക ,വര്‍ഗ്ഗീയ വികാരം ആളിക്കത്തിക്കുക എന്ന വ്യക്തമായ ഉദ്ദേശം തന്നെയാണ് ഇതിനുപിന്നില്‍ എന്ന് വ്യക്തം.ഈ കാടത്തം സര്‍വ്വശക്തിയും എടുത്തു എതിര്‍ത്തു തോല്‍പ്പിക്കുക തന്നെ വേണം. "

    അത് തന്നെയാണ് ലക്‌ഷ്യം ...അറിഞ്ഞും അറിയാതെയും ചില വിഡ്ഢികള്‍ മറ്റാരുടെയോ ചട്ടുകമായി മാറി ..മലര്‍ന്നു കിടന്നു തുപ്പുന്നു ...ഇപ്പോള്‍ കിടുന്ന അല്‍പ സുഖത്തിനു വേണ്ടി ....

    ReplyDelete
  2. പാര്‍ശ്വവല്‍ക്കരണം തമസ്കരണം തുടങ്ങിയ കുറെ "കരണങ്ങള്‍" സമ്മാനിച്ച്‌ മത ഭ്രാന്തു നമ്മുടെ നാട്ടിലും വേര് പിടിക്കുന്നു. ഒരു ഭാഗത്ത്‌ താലിബാനിസം മറു ഭാഗത്ത്‌ ഇടയലേഖനങ്ങളും. ഇനി എന്തൊക്കെ പ്രതീക്ഷിക്കേണ്ടൂ മലയാളി

    ReplyDelete